ഇത് അഭിമാന നിമിഷം...ഇന്ദിരാ ബാനര്‍ജി ജഡ്ജി ആകുമ്പോള്‍ സുപ്രീംകോടതിക്ക് ലഭിക്കുന്നത് പൊന്‍തൂവല്‍
ഒരേ സമയം മൂന്ന് വനിതാ ജഡ്ജിമാര്‍ എന്ന അപൂര്‍വ റെക്കോര്‍ഡിട്ട് സുപ്രീംകോടതി. ഇന്നലെ ഇന്ദിരാ ബാനര്‍ജിയുടെ നിയമനത്തോടെയാണ് സുപ്രീംകോടതിയിലെ വനിതാ ജഡ്ജിമാരുടെ എണ്ണം മൂന്നായത്. സുപ്രീംകോടതിയില്‍ നിയമിതയാകുന്ന എട്ടാമത്തെ വനിതാ ജഡ്ജിയാണ് ഇന്ദിര. മദ്രാസ് ഹൈക്കോടതി ജഡാജിയായിരുന്ന ഇന്ദിരയെ വെള്ളിയാഴ്ചയാണ് സുപ്രീം കോടതി ജഡ്ജിയായി നിയമിച്ചത്. ആര്. ഭാനുമതി, ഇന്ദു മല്‍ഹോത്ര എന്നിവരാണ് നിലവില്‍ സുപ്രീംകോടതിയില്‍ സേവനം അനുഷ്ടിക്കുന്ന വനിതാ ജഡ്ജിമാര്‍. സുപ്രീം കോടതി വനിതാ ജഡിജിമാരായിരുന്ന ഫാത്തിമാബീവി, സുജാതാ വി മനോഹര്‍, റൂമാ പാല്, ഗ്യാന്‍ സുധാ മിശ്രാ, രഞ്ജനാ പ്രകാശ് ദേശായി, ആര് ഭാനുമതി, ഇന്ദു മല്‍ഹോത്ര എന്നിവര്‍ക്കു ശേഷമാണ് എട്ടാമത് വനിതാ ജഡിജിയായി ഇന്ദിരാ ബാനര്‍ജി നിയമിതയായത്.
എണ്‍പതുകളുടെ മധ്യത്തിലാണ് ഇന്ദിരാ ബാനര്‍ജി അഭിഭാഷകയായി ഔദ്യോഗിക ജീവിതം ആരംഭിച്ചത്. 2002 ഫെബ്രുവരി 5 ന് കൊല്‍ക്കത്ത ഹൈകോടതിയില്‍ സ്ഥിര ജഡ്ജിയായി നിയമിതയായ ഇന്ദിരാ ബാനര്‍ജി 2016 ല്‍ ഡല്‍ഹി ഹൈക്കോടതിയിലും ജഡ്ജിയായി സേവനം അനുഷ്ടിച്ചു. 2017 ഏപ്രില്‍ 5 നാണ് ഇന്ദിരാ ബാനര്‍ജിയെ മദ്രാസ് ഹൈക്കോടതി ജഡ്ജിയായി നിയമിച്ചത്. ഈ ചുമതല വഹിക്കുന്ന രണ്ടാമത്തെ വനിത ആയിരുന്നു അവര്‍. ഒരാഴ്ച്ച മുന്‍പാണ് ഇന്ദിരാ ബാനര്‍ജിയുടെ പേര് കൊളീജിയം ജഡ്ജി നിയമനത്തിനായി ശുപാര്‍ശ ചെയ്തത്. ഒഡീഷ ഹൈക്കോടതി ജഡ്ജി വിനീത് സരണ്‍, ജസ്റ്റീസ് കെ.എം. ജോസഫ് തുടങ്ങിയവരാണ് സുപ്രീംകോടതിയിലേക്ക് നിയമിതരായ മറ്റ് ജഡ്ജിമാര്‍.
https://www.facebook.com/Malayalivartha