കലൈഞ്ജറുടെ സംസ്കാരം മറീനയില്‍ തന്നെ...മറീനയില്‍ തന്നെ സ്ഥലമനുവദിക്കാന്‍ മദ്രാസ് ഹൈക്കോടതി തീരുമാനിച്ചു
അന്തരിച്ച മുന്‍ തമി!ഴ്നാട് മുഖ്യമന്ത്രി കരുണാനിധിയുടെ മൃതദേഹം മറീനയില്‍ തന്നെ സംസ്കരിക്കും. മറീനയില്‍ തന്നെ സ്ഥലമനുവദിക്കാന്‍ മദ്രാസ് ഹൈക്കോടതി തീരുമാനിച്ചു. മദ്രാസ് ഹൈക്കോടതചിയിലെ രണ്ടംഗ ബെഞ്ചാണ് ഇതു സംബന്ധിച്ച വിധി പ്രസ്താവിച്ചത്.
നേരത്തെ മൃതദേഹം മറീനയില്‍ സംസ്ക്കരിക്കാന്‍ സ്ഥലം അനുവദിക്കില്ലെന്ന് തമി!ഴ്നാട് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ഇതിനെതിരെ ഡി എംകെ കോടതിയെ സമീപിക്കുകയായിരുന്നു.
ചെന്നൈ രാജാജി ഹാളില്‍ രാഷ്ട്രീയ സാമൂഹിക സിനിമാ മേഖലയില്‍ നിന്നുള്ള നിരവധിപ്പേരാണ് കരുണാനിധിക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കുന്നത്. സംസ്കാരം വൈകിട്ട് 6 മണിയോടെയുണ്ടാകും.
https://www.facebook.com/Malayalivartha