'തിരുമ്പി പോ ' ; കരുണാനിധിക്ക് അന്ത്യോപചാരം അർപ്പിക്കാൻ എത്തിയ തമിഴ്നാട് മുഖ്യമന്ത്രിക്കും കൂട്ടർക്കും നേരിടേണ്ടി വന്നത് വൈകാരികമായ പ്രതികരണം
അന്തരിച്ച മുൻ തമിഴ്നാട് മുഖ്യമന്ത്രി കരുണാനിധിക്ക് അന്ത്യോപചാരം അർപ്പിക്കാൻ എത്തിയ തമിഴ്നാട് മുഖ്യമന്ത്രിക്കും കൂട്ടർക്കും നേരിടേണ്ടി വന്നത് വൈകാരികമായ പ്രതികരണം. തിരിമ്പിപ്പോ എന്ന് ആക്രോശിച്ചുകൊണ്ട് വൻജനാവലിയാണ് മന്ത്രി സംഘത്തിന് നേരെ ആഞ്ഞടിച്ചത്. തങ്ങളുടെ പ്രിയ നേതാവ് കരുണാനിധിയെ മറീന ബീച്ചിൽ സംസ്കരിക്കാൻ ആകില്ലെന്ന സർക്കാർ നിലപാടായിരുന്നു ഈ പ്രതിഷേധത്തിന് കാരണം. സർക്കാർ തീരുമാനത്തിൽ ജനരോക്ഷം ഓരോ നിമിഷവും കൂടി വരുകയായിരുന്നു.
അതേസമയം നേരത്തെ മൃതദേഹം മറീനയില്‍ സംസ്ക്കരിക്കാന്‍ സ്ഥലം അനുവദിക്കില്ലെന്ന് തമി!ഴ്നാട് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നുവെങ്കിലും ഡി എംകെ കോടതിയെ സമീപിക്കുകയായിരുന്നു. ഒടുവിൽ മറീനയില്‍ തന്നെ സ്ഥലമനുവദിക്കാന്‍ മദ്രാസ് ഹൈക്കോടതി തീരുമാനിച്ചു. മദ്രാസ് ഹൈക്കോടതിയിലെ രണ്ടംഗ ബെഞ്ചാണ് ഇതു സംബന്ധിച്ച വിധി പ്രസ്താവിച്ചത്.
ചെന്നൈ രാജാജി ഹാളില്‍ രാഷ്ട്രീയ സാമൂഹിക സിനിമാ മേഖലയില്‍ നിന്നുള്ള നിരവധിപ്പേരാണ് കരുണാനിധിക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കുന്നത്. സംസ്കാരം വൈകിട്ട് 6 മണിയോടെയുണ്ടാകും.
https://www.facebook.com/Malayalivartha