ഒരു യുഗത്തിന്റെ അവസാനം ; തമിഴ്നാട് മുന്‍മുഖ്യമന്ത്രി കരുണാനിധിയുടെ നിര്യാണത്തില്‍ അനുശോചനമർപ്പിച്ച് നടന് മമ്മൂട്ടി
തമിഴ്നാട് മുന്‍മുഖ്യമന്ത്രി കരുണാനിധിയുടെ നിര്യാണത്തില്‍ അനുശോചനമർപ്പിച്ച് നടന് മമ്മൂട്ടി. കരുണാനിധിയുടെ വിയോഗത്തെ നികത്താനാകാത്ത നഷ്ടമെന്നാണ് മമ്മൂട്ടി വിശേഷിപ്പിച്ചത്. മണിരത്നം സംവിധാനം ചെയ്ത 'ഇരുവര്‍' എന്ന ചിത്രത്തില്‍ കരുണാനിധിയാകാന്‍ ആദ്യം തനിക്ക് അവസരം ലഭിച്ചിരുന്നുവെന്നും, അതിന് കഴിയാതെ പോയതിൽ നഷ്ടബോധം ഉണ്ടെന്നും അദ്ദേഹം കുറിച്ചു.
ഫേസ്ബുക്പോസ്റ് ഇങ്ങനെ ;
'നികത്താനാകാത്ത നഷ്ടം. ഒരു യുഗത്തിന്റെ അവസാനം. എഴുത്തുകാരന്, തിരക്കഥാകൃത്ത്, വാഗ്മി, മികച്ച നേതാവ്. വിപ്ലവകാരി. എല്ലാറ്റിനുമുപരി തമിഴിനേയും തമിഴ് മക്കളേയും സ്നേഹിച്ച മനസിന്റെ ഉടമ. മണിയുടെ സിനിമയില്‍ കരുണാനിധിയായി അഭിനയിക്കാന്‍ അവസരം ലഭിച്ചിരുന്നു, അതാണ് ഇന്ന് ഏറ്റവും കൂടുതല്‍ മിസ് ചെയ്യുന്നത്. എല്ലാ കൂടിക്കാഴ്ചകളുടെ ഓര്‍മ്മകളിലും അദ്ദേഹവുമായി നടത്തിയ സിനിമാ രാഷ്ട്രീയ സാഹിത്യ ചര്‍ച്ചകള്‍ മാത്രം. ആ നഷ്ടത്തില്‍ തീവ്രമായി ദു:ഖിക്കുന്നു' മമ്മൂട്ടി ഫേസ്ബുക്കില്‍ കുറിച്ചു.
കരുണാനിധി-എം ജി ആര് സൗഹൃദത്തെയും രാഷ്ട്രീയ ജീവിതവഴികളെയും കുറിച്ച് മണിരത്നം സംവിധാനം ചെയ്ത ചിത്രമാണ് ‘ഇരുവര്‍’. ഈ ചിത്രത്തില്‍ എം ജി ആര് ആയി വെള്ളിത്തിരയിൽ എത്തിയത് മോഹന്‍ലാല്‍ എത്തിയപ്പോൾ കരുണാനിധിയായി അഭിനയിച്ചത് പ്രകാശ് രാജാണ്.
https://www.facebook.com/Malayalivartha