വിദ്യാര്‍ത്ഥിനികള്‍ വസ്ത്രം മാറുന്നതു ഒളിഞ്ഞു നോക്കി അധ്യാപകൻ ; സംഭവം വിവാദമായതോടെ കിട്ടിയതോ രക്ഷിതാക്കളുടെ വക ഉഗ്രൻ തല്ലും സർക്കാർ വക സസ്പെൻഷനും
ഉത്തര്‍പ്രദേശിലെ ഹാഥരസ ജില്ലയില്‍ വിദ്യാര്‍ത്ഥിനികള്‍ വസ്ത്രം മാറുന്നതു ഒളിഞ്ഞു കണ്ട സര്‍ക്കാര്‍ പ്രൈമറി സ്കൂള്‍ അധ്യാപകനെ സസ്പെന്‍ഡ് ചെയ്തു. ഹാഥരസ ജില്ലയില്‍ ഹസായനിലായിരുന്നു സംഭവം നടന്നത്.
സൗജന്യമായി ലഭിച്ച യൂണിഫോം മാറുന്നതിനിടെ അധ്യാപകന് ജനാലവഴി നോക്കിയെന്നാണ് വിദ്യാര്‍ത്ഥിയുടെ പരാതിയില്‍ പറയുന്നത്. സംഭവത്തെ തുടര്‍ന്ന് രക്ഷകര്‍ത്താക്കള്‍ സ്കൂളിലെത്തുകയും ആരോപണ വിധേയനായ അധ്യാപകനെ മര്‍ദിക്കുകയും ചെയ്തു. സംഭവത്തില്‍ പൊലീസ് അന്വേഷണവും ആരംഭിച്ചു.
https://www.facebook.com/Malayalivartha