മോദി സർക്കാർ വിരുദ്ധ വാർത്ത നൽകുന്നവർക്ക് പൂട്ടു വീഴാൻ സാധ്യത ; സർക്കാർ വിരുദ്ധ വാർത്ത നൽകുന്ന ദൃശ്യ മാധ്യമങ്ങളെ നിരീക്ഷിക്കാൻ ഒരു സംഘം

മോദി സർക്കാർ വിരുദ്ധ വാർത്ത നൽകുന്നവർക്ക് പൂട്ടു വീഴാൻ സാധ്യത. സർക്കാർ വിരുദ്ധ വാർത്ത നൽകുന്നവരെ കണ്ടെത്താനായി 200 അംഗ സംഘത്തെ നിയമിക്കുന്നതായി സൂചന. ഇതോടുകൂടി മാധ്യമങ്ങളെ നിരീക്ഷിക്കാൻ മോദിയുടെ നേതൃത്വത്തിൽ വലിയൊരു സംഘത്തെ തന്നെ നിയോഗിച്ചിട്ടുണ്ട് എന്ന കാര്യം വ്യക്തമാകുന്നു. വാർത്ത പ്രക്ഷേപണ ഡയറക്ടറുടെ മന്ത്രാലയത്തിന് കീഴിലാണ് സംഘം പ്രവർത്തിക്കുന്നത്.
അൻപത് പേർ അടങ്ങുന്ന സംഘം മൂന്ന് തരങ്ങളായാണ് സർക്കാർ വിരുദ്ധ വാർത്ത നൽകുന്ന ദൃശ്യ മാധ്യമങ്ങളെ നിരീക്ഷിക്കുന്നത്. ഈ സംഘത്തിന് പുറമെ വാർത്തകൾ സർക്കാർ ഉദ്ദേശിക്കുന്നത് പോലെതന്നെയാണോ എന്ന് ഉറപ്പു വരുത്താൻ ഇരുപത്തിയഞ്ച് പേർ അടങ്ങുന്ന സംഘത്തെയും നിയമിച്ചിട്ടുണ്ട്. ഈ സംഘത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് മന്ത്രാലയം ഉദ്യോഗസ്ഥർ മന്ത്രിക്ക് റിപ്പോർട്ട് നൽകുന്നത്. മന്ത്രാലയത്തിൽ നിന്ന് ഇത് നേരെ പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് എത്തും. കരാർ അടിസ്ഥാനത്തിലാണ് ഇവരുടെ നിയമനം.
https://www.facebook.com/Malayalivartha

























