ജയവും തോല്‍വിയും മാറി വരുമെന്ന് സോണിയ ഗാന്ധി

ജയവും തോല്‍വിയും മാറി വരുമെന്ന് യു.പി.എ അദ്ധ്യക്ഷ സോണിയ ഗാന്ധി പറഞ്ഞു. ഇന്ന് നടന്ന രാജ്യസഭാ ഉപാദ്ധ്യക്ഷ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ പരാജയവുമായി ബന്ധപ്പെട്ട മാദ്ധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഉത്തരം പറയുകയായിരുന്നു സോണിയ.
ഒറ്റത്തവണ ഒഴികെ എല്ലായ്പ്പോഴും കോണ്‍ഗ്രസിന്റെ കുത്തകയായിരുന്നു രാജ്യസഭാ ഉപാദ്ധ്യക്ഷ പദവി. ഇന്ന് നടന്ന തിരഞ്ഞെടുപ്പില്‍ ജെ.ഡി.യു എം.പി ഹരിവംശ് നാരായണ്‍ സിംഗ് പ്രതിപക്ഷത്തിന്റെ സംയുക്ത സ്ഥാനാര്‍ത്ഥിയായ ബി.കെ.ഹരിപ്രസാദിനെയാണ് പരാജയപ്പെടുത്തിയത്.
തെലുങ്കാന രാഷ്ട്ര സമിതിയും ബിജു ജനതാദളും എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയെ പിന്തുണച്ചു. അതേമയം ആം ആദ്മി പാര്‍ട്ടിയുടെ എം.പിമാര്‍ തിരഞ്ഞെടുപ്പ് ബഹിഷ്കരിച്ചു. ഡി.എം.കെയിലെ രണ്ട് അംഗങ്ങളും തൃണമൂല്‍ കോണ്‍ഗ്രസിലെ ഒരു അംഗവും തിരഞ്ഞെടുപ്പ് സമയത്ത് സഭയില്‍ ഹാജരായിരുന്നില്ല.
https://www.facebook.com/Malayalivartha

























