മലപ്പുറത്ത് ഭാര്യയുടെ കണ്‍മുന്നില്‍ വച്ച് ഭര്‍ത്താവ് ട്രയിനിടിച്ചു മരിച്ചു

ഭാര്യയുടെ മുന്നില്‍വെച്ച് ട്രെയിനിടിച്ച് ഭര്‍ത്താവിനു ദാരുണാന്ത്യം. മലപ്പുറം പരപ്പനങ്ങാടിയില്‍ പാളം മുറിച്ചുകടക്കുന്നതിനിടെ കരിങ്കല്ലത്താണി വലിയപീടിയേക്കല്‍ മുഹമ്മദ് കോയ (60)യാണ് മരിച്ചത്.
ഭാര്യ ഖദീജ അത്ഭുതകരമായി രക്ഷപ്പെട്ടു.വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. കോഴിക്കോട് പോകുവാനായി പ്ലാറ്റ്‌ഫോമില്‍ നിര്‍ത്തിയിട്ട ട്രെയിനില്‍ കയറുവാന്‍ പാളം മുറിച്ചു കടക്കവേ മറ്റൊരു ട്രാക്കിലൂടെ എത്തിയ ട്രെയിന്‍ ഇടിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha

























