ബിജെപി നേതാവും റെയില്‍വേ സഹമന്ത്രിയുമായ രാജന് ഗൊഹൈനെതിരെ മാനഭംഗക്കേസ്; ഇരുപത്തിനാലുകാരിയും വിവാഹിതയുമായ സ്ത്രീയെ ഭീഷണിപ്പെടുത്തി മാനഭംഗത്തിന് ഇരയാക്കിയെന്നതാണ് മന്ത്രിക്കെതിരായ കേസ്
മുതിര്‍ന്ന ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ രാജന് ഗൊഹൈനെതിരെ മാനഭംഗത്തിന് പൊലീസ് കേസെടുത്തു. ഇരുപത്തിനാലുകാരിയും വിവാഹിതയുമായ സ്ത്രീയെ ഭീഷണിപ്പെടുത്തി മാനഭംഗത്തിന് ഇരയാക്കിയെന്നാണ് കേസ്. ഒരാഴ്ച മുന്‍പ് അസം പൊലീസാണ് കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. നരേന്ദ്ര മോദി സര്‍ക്കാരില്‍ റെയില്‍വേ സഹമന്ത്രിയാണ് രാജന് ഗൊഹൈന്‍. യുവതിയുടെ പരാതി പ്രകാരം അസം പൊലീസ് മാനഭംഗത്തിന് കേസ് റജിസ്റ്റര്‍ ചെയ്തതിനു പിന്നാലെ, തന്നെ ബ്ലാക്ക് മെയില്‍ ചെയ്യുകയാണെന്ന് ആരോപിച്ച് മന്ത്രിയും കേസ് ഫയല്‍ ചെയ്തു. യുവതിക്കും അവരുടെ കുടുംബാംഗങ്ങള്ക്കുമെതിരെയാണു മന്ത്രിയുടെ പരാതി. ഇതിനു പിന്നാലെ മന്ത്രിക്കെതിരായ കേസ് യുവതിയും കുടുംബവും പിന്‍വലിച്ചതായി മന്ത്രിയുമായി അടുത്ത വൃത്തങ്ങള്‍ അവകാശപ്പെട്ടു.
താന്‍ നല്കിയ കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് യുവതി സമീപിച്ചിരുന്നതായി കേസ് റജിസ്റ്റര്‍ ചെയ്ത നാഗാവ് സ്റ്റേഷനിലെ പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം, കേസ് ഇപ്പോഴും നിലവിലുണ്ടെന്നും അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും നാഗാവ് സ്റ്റേഷനിലെ ഓഫിസര്‍ ഇന്‍ ചാര്‍ജ് അനന്ത ദാസ് വ്യക്തമാക്കി. കേസിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ അദ്ദേഹം വിസമ്മതിച്ചു.
https://www.facebook.com/Malayalivartha