രാജ്യത്ത് ജലവിമാന സര്‍വീസുകള്‍ ആരംഭിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി
രാജ്യത്ത് ജലവിമാന സര്‍വീസുകള്‍ ആരംഭിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്കി. ആദ്യ ഘട്ടത്തില്‍ സംസ്ഥാനങ്ങള്‍ക്ക് ജലവിമാനത്താവളങ്ങള്‍ നിര്‍മ്മിക്കാന്‍ അനുമതി നല്‍കുകയാണെന്ന് വ്യോമയാന മന്ത്രി സുരേഷ് പ്രഭു അറിയിച്ചു.
തുടക്കത്തില്‍ ഒഡിഷ, ഗുജറാത്ത്, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, അസം എന്നിവിടങ്ങളിലാണ് വിമന സര്‍വീസുകള്‍ ആരംഭിക്കുകയെന്ന് മന്ത്രി വ്യക്തമാക്കി.പദ്ധതിയുടെ ആദ്യഘട്ടത്തില്‍ ഒഡിഷയിലെ ചില്‍ക്ക തടാകം, ഗുജറാത്തിലെ സര്‍ദാര്‍ സരോവര്‍ ഡാം, സബര്‍മതി നദി എന്നിവിടങ്ങളില്‍ ജലവിമാന സര്‍വീസുകള്‍ അവതരിപ്പിക്കും. ജലവിമാനങ്ങളുടെ ലൈസന്‍സ് നേടുന്നതിനുള്ള ഉപാധികള്‍ ഡി.ജി.സി.എയും പുറത്തിറക്കി.നേരത്തേ അഹമ്മദാബാദിലെ സബര്‍മതി നദി മുതല്‍ മെഹ്സാനയിലെ ദാബി ഡാം വരെ പ്രധാനമന്ത്രി നരേന്ദ്രമോദി ജലവിമാനത്തില്‍ സഞ്ചരിച്ചിരുന്നത് മാദ്ധ്യമ ശ്രദ്ധ നേടിയിരുന്നു.
https://www.facebook.com/Malayalivartha