ശ്രീനഗറില്‍ ഭീകരവാദികളുമായുണ്ടായ ഏറ്റുമുട്ടലില്‍ പ്രത്യേക സേനാ വിഭാഗത്തിലെ പോലീസുദ്യോഗസ്ഥന് കൊല്ലപ്പെട്ടു
ശ്രീനഗറിലെ ബട്മലൂവില് ഇന്ന് രാവിലെ ഭീകരവാദികളുമായുണ്ടായ ഏറ്റുമുട്ടലില്‍ പ്രത്യേക സേനാ വിഭാഗത്തിലെ പൊലീസുദ്യോഗസ്ഥന് കൊല്ലപ്പെട്ടു. വെടിവെപ്പില്‍ ജമ്മുകശ്മീര്‍ പൊലീസ് ഉദ്യോഗസ്ഥനും രണ്ട് സി.ആര്.പി.എഫുകാര്‍ക്കും പരിക്കേറ്റു. നഗരപ്രദേശത്ത് തീവ്രവാദികളുടെ സാന്നിധ്യമുണ്ടെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് സുരക്ഷ ഉദ്യോഗസ്ഥര്‍ ഇന്ന് രാവിലെ ബട്മലൂവില് പരിശോധന നടത്തിയിരുന്നു.
പരിശോധനക്കിടെ ഉദ്യോഗസ്ഥര്‍ക്കു നേരെ ഭീകരവാദികള്‍ നിറയൊഴിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha