യുവാവിന്റെ കൈയ്യില്‍ നിന്ന് പണം തട്ടിയെടുത്ത് ബൈക്കില്‍ കയറി പോകവേ ഗതാഗതക്കുരുക്കില്‍പെട്ട് പോലീസ് പിടിയില്‍
എ.ടി.എം കൗണ്ടറിന് മുന്നില്‍ വച്ച് യുവാവിന്റെ പണം തട്ടിപ്പറിച്ച് ബൈക്കില്‍ കടക്കാന്‍ ശ്രമിക്കവേ ഗതാഗത കുരുക്കില്‍പെട്ട രണ്ടംഗ മോഷണ സംഘം പൊലീസിന്റെ പിടിയിലായി. ഡല്‍ഹിയിലെ ബജന്‍പുര പ്രദേശത്തെ യുമുനാ വിഹാറിലെ എ.ടി.എം കൗണ്ടറിന് മുന്പിലായിരുന്നു സംഭവമുണ്ടായത്. എ.ടി.എംല്‍ നിന്ന് പണമെടുത്ത് പുറത്തിറങ്ങുകയായിരുന്ന ജനാര്‍ദ്ദന്‍ സിംഗില്‍ നിന്നാണ് ബൈക്കിലെത്തിയ സംഘം കത്തി കാട്ടി പണം തട്ടിയത്.
പണവുമായി ബൈക്കില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച സംഘത്തിന് പിന്നാലെ യുവാവ് ഓടി. എന്നാല്‍, ബൈക്കില്‍ പാഞ്ഞുപോയ യുവാക്കള്‍ തൊട്ടുമുന്നിലെ റോഡിലെ ഗതാഗതക്കുരുക്കില്‍പെട്ടു. ഇതിനിടെ, ജനാര്‍ദ്ദന്‍ വിവരം പട്രോളിംഗിലുണ്ടായിരുന്ന പൊലീസുകാരെ അറിയിച്ചു. ഗതാഗക്കുരുക്കില്പെട്ട അക്രമികള്‍ ബൈക്ക് ഉപേക്ഷിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും യുവാവും പൊലീസുകാരും ചേര്‍ന്ന് പ്രതികളെ പിടികൂടുകയായിരുന്നു.
അസാമാന്യ ധൈര്യം പ്രകടിപ്പിച്ച ജനാര്ദ്ദന്ന് സിംഗിനെ പൊതുചടങ്ങില്‍ വച്ച് അനുമോദിക്കുമെന്ന് ഡെപ്പ്യൂട്ടി കമ്മീഷണര്‍ ഒഫ് പൊലീസ് അതുല്‍ കുമാര്‍ താക്കൂര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha