Widgets Magazine
28
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...


വിനയമില്ലാത്ത അധികാരവും അപക്വമായ രാഷ്ട്രീയവും; ആര്യയുടെ വീഴ്ച ഒരു പാഠമാണ്: മേയർ പദവിയിൽ നിന്ന് കാഴ്ചക്കാരിയുടെ റോളിലേക്ക്; ആര്യയുടെ തിരിച്ചടിക്ക് പിന്നിലെ കാരണങ്ങൾ...


സങ്കടക്കാഴ്ചയായി... മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു


നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്തയാഴ്ച രണ്ടു തവണ കേരളത്തിലെത്തും... തെരഞ്ഞെടുപ്പ് റാലി 29ന് പാലക്കാട്ടും, അന്നു തന്നെ റോഡ് ഷോ തൃശൂരിലും...


രാജ്യം നേരിടുന്ന പ്രതിസന്ധികൾ ചർച്ച ചെയ്യാനായി പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിമാരുടെ യോഗം ചേർന്നു... . കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയാൻ കർശന നടപടികൾ സ്വീകരിക്കും, സംസ്ഥാന - ജില്ലാ തലത്തിൽ കൺട്രോൾ റൂമുകൾ തുറക്കും

ബിഹാറിലെ സര്‍ക്കാര്‍, ഏയ്ഡഡ് സ്‌കൂളുകളില്‍ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും പ്രഭാത പ്രാര്‍ഥന നിര്‍ബന്ധമാക്കിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവ്

12 AUGUST 2018 02:14 PM IST
മലയാളി വാര്‍ത്ത

ബിഹാറിലെ സര്‍ക്കാര്‍, ഏയ്ഡഡ് സ്‌കൂളുകളില്‍ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും പ്രഭാത പ്രാര്‍ഥന നിര്‍ബന്ധമാക്കിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവ്. സര്‍ക്കാര്‍ തയ്യാറാക്കിയ പ്രാര്‍ഥന ഗാനമാണ് ചൊല്ലേണ്ടത്. വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ആര്‍.കെ. മഹാജന്‍ ആണ് ഉത്തരവ് പുറപ്പെടുവിച്ചത്. എല്ലാ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്കും ജില്ലാ പ്രോഗ്രാം ഓഫീസര്‍മാര്‍ക്കും ഇതു സംബന്ധിച്ച ഉത്തരവ് നല്‍കി. വ്യാഴാഴ്ചയാണ് ഉത്തരവിറക്കിയത്. 76000ത്തിലധികം സര്‍ക്കാര്‍ഏയ്ഡഡ് സ്‌കൂളുകളില്‍ പെട്ടെന്നു തന്നെ ഉത്തരവ് നടപ്പിലാക്കണമെന്ന് നിര്‍ദേശം നല്‍കി.

വിദ്യാര്‍ഥികളിലും ജീവനക്കാരിലും അച്ചടക്കവും കൃത്യനിഷ്ഠതയും വളര്‍ത്തിയെടുക്കുന്നതിനാണ് പ്രാര്‍ഥന നടപ്പാക്കുന്നതെന്നാണ് വിശദീകരണം. പ്രാര്‍ഥന ഉച്ചഭാഷിണിയിലൂടെ പാടണമെന്നും ഉത്തരവിലുണ്ട്. ഉച്ചഭാഷിണി ഇല്ലാത്ത സ്‌കൂളുകള്‍ അത് ഉടന്‍ വാങ്ങുകയും നേരത്തെയുള്ളവയില്‍ തകരാറുകള്‍ വല്ലതുമുണ്ടെങ്കില്‍ പരിഹരിക്കുകയും വേണം. ഇതിനു ചെലവു വരുന്ന തുക സ്‌കൂള്‍ വികസന ഫണ്ടില്‍ നിന്നോ, വിദ്യാര്‍ഥി ഫണ്ടില്‍ നിന്നോ എടുക്കാമെന്നും ഉത്തരവില്‍ പറയുന്നു.

രാവിലത്തെ അസംബ്ലിയില്‍ പ്രിന്‍സിപ്പല്‍, അധ്യാപകര്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍ സംബന്ധിക്കണം. ധാര്‍മിക മൂല്ല്യങ്ങള്‍, പ്രചോദനം നല്‍കുന്ന കഥകള്‍, രസകരമായ സംഭവകഥകള്‍, പത്രവായന എന്നിവ പ്രാര്‍ഥന സഭയില്‍ ഉള്‍ക്കൊള്ളിക്കണം. അവസാന പിരീഡ് കായിക പ്രവര്‍ത്തനങ്ങള്‍ക്കോ പാഠ്യാനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കോ വേണ്ടി മാറ്റിവെക്കണം എന്നീ നിര്‍ദേശങ്ങളും ഉത്തരവിലുണ്ട്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിദ്യാര്‍ഥിനിയെ വീട്ടില്‍ വിളിച്ചുവരുത്തി മദ്യം നല്‍കി പീഡിപ്പിച്ച കേസില്‍ പ്രതികള്‍ക്ക് 10 വര്‍ഷം കഠിന തടവ്  (4 minutes ago)

പീഡന പരാതിയുമായി സ്‌റ്റേഷനില്‍ എത്തിയ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയതായി പരാതി  (15 minutes ago)

വിവാഹബന്ധത്തിനുള്ളിലെ ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാന്‍ കഴിയില്ലെന്ന് കോടതി  (39 minutes ago)

ബിജെപിയും കോണ്‍ഗ്രസും തമ്മിലാണ് ഡീല് എന്ന് എം.എ ബേബി  (44 minutes ago)

'കല്യാണമരം' നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുന്നു  (1 hour ago)

ദേ ശിവൻകുട്ടി അപ്പൂപ്പന്റെ നെറ്റിയിൽ കുറി ..! കാറൽമാക്സ് മുത്തപ്പാ...! രാജീവിനെ പേടിച്ച് ചെയ്തു കൂട്ടുന്നത്  (1 hour ago)

സേതുവിൻ്റെ സ്വന്തം കെമിസ്ട്രി ടീച്ചർക്കു വേണ്ടി ഒരു ഗാനം; ഒരു ദുരൂഹ സാഹചര്യത്തിലെ ആദ്യ ഗാനമെത്തി!!!!  (1 hour ago)

KFC ൽ ജോലി ഒഴിവുകൾ 50.000 വരെ ശമ്പളം ഇപ്പോൾ അപേക്ഷിക്കാം  (1 hour ago)

കുസാറ്റില്‍ അവസരം SSLC ക്കാർക്ക് അപേക്ഷിക്കാം 22 ഒഴിവുകള്‍  (1 hour ago)

അമേരിക്കന്‍ കപ്പലുകളും പോര്‍വിമാനങ്ങളും ആക്രമിക്കാന്‍ ഇറാന് രഹസ്യ വിവരം ചോര്‍ത്തുന്നത് റഷ്യ  (2 hours ago)

അബുദാബിയിലെ കെസാദില്‍ ഇറാന്റെ മിസൈല്‍ ആക്രമണം അഞ്ച് ഇന്ത്യക്കാര്‍ക്ക് പരിക്ക്  (2 hours ago)

അണ്ണാ സര്‍വകലാശാല അധ്യാപകനെതിരെ പീഡന പരാതിയുമായി വിദ്യാര്‍ത്ഥിനി  (2 hours ago)

ടെൽഅവീവിൽ ക്ലസ്റ്റർ മിസൈലുകൾ പായിച്ച് ഇറാന്റെ തിരിച്ചടി ഹിസ്ബുല്ലയും രംഗത്ത് ഇറാന്റെ തിരിച്ചടി  (2 hours ago)

ഭാര്യയെ കാര്‍ ഓടിച്ചു കയറ്റി കൊലപ്പെടുത്തി ഭര്‍ത്താവ്; ക്രൂര സംഭവത്തിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പൊലീസിന് കിട്ടി  (2 hours ago)

ക്‌ഷേത്രപരിസരത്ത് പ്രീ വെഡിങ് ഫൊട്ടോഷൂട്ടിനിടെ സംഘര്‍ഷം  (2 hours ago)

Malayali Vartha Recommends