ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ വിവാദപരമായ പ്രസ്താവനകള്‍ നടത്തരുതെന്ന് ലോക്സഭാംഗങ്ങള്‍ക്ക് അമിത് ഷായുടെ താക്കീത്
2019 ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ വിവാദപരമായ പ്രസ്താവനകള്‍ പാടില്ലെന്ന് യുപിയില്‍ നിന്നുള്ള ലോക്സഭാംഗങ്ങള്‍ക്ക് അമിത് ഷായുടെ താക്കീത്. സ്വന്തം മണ്ഡലങ്ങളില്‍ പോയി സര്‍ക്കാര്‍ ചെയ്ത വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങളെ അറിയിക്കണമെന്നും ബിജെപി ദേശീയ അധ്യക്ഷന്‍ എംഎല്‍എമാരോടു നിര്‍ദേശിച്ചു. 2014ല്‍ ബിജെപി നേടിയ വന്‍ വിജയം ആവര്‍ത്തിക്കുന്നതിനു സ്വന്തം മണ്ഡലങ്ങളിലെ ഓരോ ഗ്രാമങ്ങളിലും പോകാനാണ് എംപിമാരോടും എംഎല്‍എമാരോടും അമിത് ഷാ ആവശ്യപ്പെട്ടത്. സന്ദര്‍ശനത്തില്‍ 20 വീടുകളില്‍ നിന്നെങ്കിലും ചായ കുടിച്ചിരിക്കണമെന്നും നിര്‍ദേശമുണ്ട്.
ഉത്തര്‍പ്രദേശിലെ നിലവിലെ ലോക്സഭാംഗങ്ങളില്‍ പകുതിയോളം പേര്‍ക്കും ബിജെപി അടുത്ത തിരഞ്ഞെടുപ്പില്‍ അവസരം നല്‍കിയേക്കില്ലെന്ന് നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. യോഗത്തില്‍ സംഗീത് സോം, ഹേമമാലിനി, സുരേഷ് റാണ, മുരളി മനോഹര്‍ ജോഷി, സഞ്ജീവ് ബല്യാന്‍, രാജേന്ദ്ര അഗര്‍വാള്‍ എന്നിവര്‍ക്കു ദേശീയ അധ്യക്ഷന്‍ ശക്തമായ താക്കീതും നല്കി. മുതിര്‍ന്ന ബിജെപി നേതാവായ മുരളി മനോഹര്‍ ജോഷി സ്വന്തം മണ്ഡലമായ കാണ്‍പൂരിലേക്ക് അപൂര്‍വമായി മാത്രമാണ് സന്ദര്‍ശിക്കാറുള്ളത്.
https://www.facebook.com/Malayalivartha