തിരഞ്ഞെടുപ്പ് നടപടികള്‍ക്കിടെ വിവിപാറ്റ് യന്ത്രങ്ങള്‍ തകരാറില്‍; പരിഹരിക്കാന്‍ പരിഷ്കാരവുമായി തിരഞ്ഞെടുപ്പ് കമ്മീഷന്
തിരഞ്ഞെടുപ്പ് നടപടികള്‍ക്കിടെ വിവിപാറ്റ് യന്ത്രങ്ങള്‍ തകരാറിലാകുന്നതു പരിഹരിക്കാന്‍ മാറ്റങ്ങളുമായി കേന്ദ്രതിരഞ്ഞെടുപ്പ് കമ്മീഷന്. യന്ത്രങ്ങളിലെ സെന്‍സറുകളുടെ മുകളില്‍ ചെറിയ മറ, ഈര്‍പ്പം തട്ടാത്ത രീതിയിലുള്ള പേപ്പര്‍ റോള്‍ എന്നീ മാറ്റങ്ങളായിരിക്കും കൊണ്ടുവരികയെന്നു മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഒ.പി. റാവത്ത് പറഞ്ഞു.
കൈരാന, ഭണ്ഡാരഗോണ്ടിയ തുടങ്ങിയ നാലു ലോക്സഭാ മണ്ഡലങ്ങളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പുകളില്‍ വിവിപാറ്റ് യന്ത്രങ്ങള്‍ക്കു തകരാര്‍ സംഭവിച്ചിരുന്നു. തുടര്‍ന്നു തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിദഗ്ദ സംഘം പ്രശ്നം പഠിച്ച ശേഷമാണു പുതിയ പരിഷ്കാരം ഏര്‍പ്പെടുത്തിയത്. സെന്‍സറുകളില്‍ നേരിട്ടു പ്രകാശം പതിക്കുന്നതാണ് യന്ത്രം പെട്ടെന്നു തകരാറിലാകാന്‍ കാരണമെന്നു തിരഞ്ഞെടുപ്പ് കമ്മീഷന് കണ്ടെത്തി. പേപ്പര്‍ റോളില്‍ ഈര്പ്പമെത്തുന്നതുമൂലവും തകരാര്‍ സംഭവിക്കുന്നതായും കണ്ടെത്തലുണ്ട്. പുതിയ പരിഷ്കാരങ്ങള്‍ ഏര്‍പ്പെടുത്തുന്നതോടെ ഈ രണ്ടു പ്രശ്നങ്ങള്‍ക്കും പരിഹാരമാകും.
https://www.facebook.com/Malayalivartha