ലോക്‌സഭാ മുന്‍സ്പീക്കറും സി.പി.എം മുതിര്‍ന്ന നേതാവുമായ സോമനാഥ് ചാറ്റര്‍ജിയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി

ലോക്‌സഭാ മുന്‍സ്പീക്കറും സി.പി.എം മുതിര്‍ന്ന നേതാവുമായ സോമനാഥ് ചാറ്റര്‍ജിയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ അതികായനായിരുന്നു സോമനാഥ് ചാറ്റര്‍ജിയെന്ന് മോഡി ട്വിറ്ററില്‍ കുറിച്ചു. അശരണരുടെയും സാധാരണക്കാരുടെയും പാര്‍ലമെന്റിലെ ശബ്ദമായിരുന്നു ചാറ്റര്‍ജിയെന്നും, അദ്ദേഹത്തിന്റെ വിയോഗത്തില്‍ അഗാതമായ ദു:ഖം രേഖപ്പെടുത്തുന്നതായും മോഡി കൂട്ടിച്ചേര്‍ത്തു.
ഇന്ത്യന്‍ ജനതയ്ക്ക് പ്രത്യേകിച്ച് ബംഗാളിന് വലിയൊരു നഷ്ടം തന്നെയാണ് ചാറ്റര്‍ജിയുടെ വിയോഗമെന്ന് രാഷ്ട്രപതി രാം നാഥ് കോവിന്ദ് അനുശോചിച്ചു. സോമനാഥ് ചാറ്റര്‍ജി തനിക്കൊരു പാഠശാലയായിരുന്നെന്നാണ് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചത്. എല്ലാവര്‍ക്കും തീരാനഷ്ടം തന്നെയാണ് ചാറ്റര്‍ജിയുടെ വിയോഗത്തിലൂടെ ഉണ്ടായിരിക്കുന്നതെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും പ്രതികരിച്ചു.
https://www.facebook.com/Malayalivartha


























