ആശയങ്ങള്‍ അംഗീകരിക്കുന്ന ഒരു സര്‍ക്കാരാണ് നിലവിലുള്ളത് ; ശാസ്ത്രജ്ഞര്‍ക്ക് ജോലി ചെയ്യാന്‍ രാജ്യത്ത് മികച്ച അന്തരീഷമാണ് സര്‍ക്കാര്‍ ഒരുക്കിയിരിക്കുന്നത് ;നൂറുകണക്കിന് ശാസ്ത്രജ്ഞര്‍ ഇന്ത്യയില്‍ തിരിച്ചെത്തിയെന്ന് കേന്ദ്രമന്ത്രി ഹര്ഷവര്ധന്

കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍ നൂറുകണക്കിന് ശാസ്ത്രജ്ഞര്‍ ഇന്ത്യയിലേക്ക് തിരിച്ചെത്തിയെന്ന് കേന്ദ്രമന്ത്രി ഹര്ഷവര്ധന്. ശാസ്ത്രജ്ഞര്‍ക്ക് ജോലി ചെയ്യാന്‍ രാജ്യത്ത് മികച്ച അന്തരീഷമാണ് നിലവിലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മികച്ച സംവിധാനങ്ങളും സൗകര്യങ്ങളുമാണ് സര്‍ക്കാര്‍ ഒരുക്കിയിരിക്കുന്നത്. ശാസ്ത്രജ്ഞരുടെ ആശയങ്ങള്‍ അംഗീകരിക്കുന്ന ഒരു സര്‍ക്കാരാണ് നിലവിലെന്നും അദ്ദേഹം പറഞ്ഞു. നൂറുകണക്കിന് ശാസ്ത്രജ്ഞര്‍ രാജ്യത്തേക്ക് തിരിച്ചെത്തിയതില്‍ സന്തോഷമുണ്ടെന്നും മന്ത്രി പറഞ്ഞു.
സങ്കേതിക വികസനങ്ങളുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പിന്തുണയുണ്ടെന്നും ഹര്ഷവര്ധന് പറഞ്ഞു.
https://www.facebook.com/Malayalivartha


























