മല്‍സ്യബന്ധനബോട്ടില്‍ കപ്പലിടിച്ച് അപകടം ; മരിച്ചവരുടെ എണ്ണം അഞ്ചായി

മല്‍സ്യബന്ധനബോട്ടില്‍ കപ്പലിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി. ബോട്ടില്‍ തെരച്ചിലിനിടെ ഞായറാഴ്ച രാത്രി കണ്ടെത്തിയ മൃതദേഹം രാമന്‍തുറ സ്വദേശി യേശുപാലന്റേ (36)താണെന്ന് സ്ഥിരീകരിച്ചതോടെയാണിത്.
യേശുപാലന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. അപകടം നടന്ന ബോട്ടില്‍ 14 പേരാണ് ഉണ്ടായിരുന്നത്. ഇതില്‍ ഏകമലയാളി മാല്യങ്കര സ്വദേശി സിജുവടക്കം (43) അഞ്ചുപേരുടെ മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെത്തിയിട്ടുള്ളത്.
അപകടത്തില്‍പെട്ട രണ്ടുപേരെ രക്ഷിച്ചിരുന്നു. ഇവര്‍ ഇപ്പോഴും എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ബാക്കിയുള്ള ഏഴു പേര്‍ക്കായുള്ള തെരച്ചിലാണ് നടന്നുവരുന്നത്.
https://www.facebook.com/Malayalivartha


























