Widgets Magazine
28
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നരേന്ദ്രമോദി വീണ്ടും പ്രധാനമന്ത്രിയാകുന്നതില്‍ എന്‍.ഡി.എ യിലെ ചില കക്ഷികള്‍ക്ക് വിയോജിപ്പ് ; വെളിപ്പെടുത്തലുമായി ആര്‍.എല്‍.എസ്.പി അധ്യക്ഷൻ

01 SEPTEMBER 2018 11:11 AM IST
മലയാളി വാര്‍ത്ത

പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും പ്രധാനമന്ത്രിയാകുന്നതില്‍ എന്‍.ഡി.എ യിലെ ചില കക്ഷികള്‍ക്ക് വിയോജിപ്പ്. കേന്ദ്ര മാനവവിഭവ സഹമന്ത്രിയും ആര്‍.എല്‍.എസ്.പി അധ്യക്ഷനുമായ ഉപേന്ദ്ര കുശ്വാഹയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. എന്നാൽ തന്റെ പാര്‍ട്ടിക്ക് മോദി വീണ്ടും ഭരണത്തില്‍ വരണം എന്നാണ് ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം സഖ്യകക്ഷി നേതാക്കളുടെ പേര് വെളിപ്പെടുത്താന്‍ അദ്ദേഹം തയ്യാറായില്ല. എന്നാല്‍ സമയം വരുമ്പോള്‍ എല്ലാം എല്ലാവര്‍ക്കും വെളിപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. എന്‍ ഡി എക്കുള്ളില്‍ കലഹമുണ്ടാകാന്‍ കുപ്രചാരണങ്ങള്‍ അഴിച്ചുവിടുന്നത് ഇത്തരക്കാരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഉപേന്ദ്രയും പാര്‍ട്ടിയും എന്‍ഡിഎ സഖ്യം വിടുന്നതായി നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ഈ വാര്‍ത്തകള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ലോക്‌സഭ തെരഞ്ഞെടുപ്പിലുള്ള സീറ്റ് ചര്‍ച്ചകളിലേയ്ക്ക് കടന്നിരിക്കുകയാണ് ബിഹാറിലെ എന്‍ഡിഎ ഇപ്പോള്‍. സീറ്റ് ചര്‍ച്ചകള്‍ക്കായി പട്‌നയില്‍ എത്തിയപ്പോഴായിരുന്നു ആര്‍എസല്‍സിപി നേതാവായ ഉപേന്ദ്ര കുഷ്വാഹയുടെ വിവാദ പ്രസ്താവന. ജെഡിയുവും എല്‍ജെപിയും കഴിഞ്ഞാല്‍ ബിഹാറില്‍ ബിജെപിയുടെ പ്രധാന സഖ്യ കക്ഷിയാണ് ആര്‍എല്‍എസ്പി.

ആര്‍.ജെ.ഡിയുമായി സഖ്യം കൂടുമെന്ന തരത്തില്‍ കഴിഞ്ഞയാഴ്ച കുശ്‌വാഹ പ്രസ്താവന നടത്തിയിരുന്നു. ‘യാദവരില്‍ നിന്നുള്ള പാലും കുശ്‌വാഹമാരില്‍ നിന്നുള്ള അരിയും ഉപയോഗിച്ച് നല്ല ‘ഖീര്‍’ ഉണ്ടാക്കാം’ എന്നായിരുന്നു ഉപേന്ദ്രയുടെ പ്രസ്താവന. എന്നാല്‍ മുന്നണിവിടുമെന്ന ഊഹാപോഹങ്ങള്‍ അദ്ദേഹം തള്ളിയിട്ടുണ്ട്. ഒരു പാര്‍ട്ടിയെയും ഉദ്ദേശിച്ചല്ലെന്നും മോദിയ്ക്ക് വോട്ടുകള്‍ കിട്ടാന്‍ പ്രയത്‌നിക്കുമെന്നും ഉപേന്ദ്ര പറഞ്ഞു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വൈറലാകാന്‍ നട്ടപാതിരായ്ക്ക് സെമിത്തേരിയില്‍ റീല്‍സ് ചിത്രീകരിച്ച യുവാക്കള്‍ക്കെതിരെ കേസ്  (42 minutes ago)

പ്രണയം എതിര്‍ത്ത അച്ഛനെ കൊലപ്പെടുത്തിയ സംഭവത്തില്‍ മകളും ഭര്‍ത്താവും പിടിയില്‍  (51 minutes ago)

പത്തനംതിട്ടയില്‍ ഇരട്ട കുട്ടികള്‍ക്ക് നേരെ തെരുവുനായ ആക്രമണം  (1 hour ago)

എടയാറില്‍ ഇതര സംസ്ഥാന തൊഴിലാളി വെന്തുമരിച്ച സംഭവത്തില്‍ നഷ്ടപരിഹാരം 15 ലക്ഷമാക്കി  (1 hour ago)

ഭാര്യയുടെയും ബന്ധുക്കളുടെയും പീഡനത്തില്‍ മനംനൊന്ത് യുവാവ് ജീവനൊടുക്കി  (1 hour ago)

15 വയസ്സുകാരിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ 63കാരന്‍ പിടിയില്‍  (1 hour ago)

ഗോപാലകൃഷ്ണന്റെ പ്രസ്താവനയില്‍ എന്തു നടപടിയാണ് സ്വീകരിച്ചതെന്ന് ഹൈക്കോടതി  (1 hour ago)

വീട്ടുമുറ്റത്തു നിര്‍ത്തിയിട്ടിരുന്ന സ്‌കൂള്‍ വാന്‍ കത്തിനശിച്ചു  (2 hours ago)

ചികിത്സ തേടി എത്തിയ രോഗിയും കൂടെ വന്നവരും ഡോക്ടറെ ആക്രമിച്ച് ഭീഷണിപ്പെടുത്തി  (2 hours ago)

സോജില പാസിലെ ഹിമപാതത്തില്‍ 6 മരണം  (3 hours ago)

മുഖ്യമന്ത്രി പിണറായി വിജയനെതിരെ വീണ്ടും ജി സുധാകരന്‍  (3 hours ago)

പശ്ചിമേഷ്യന്‍ സംഘര്‍ഷം; രാജ്യം ഒറ്റക്കെട്ടായി മുന്നോട്ടു പോകണമെന്ന് പ്രധാനമന്ത്രി  (4 hours ago)

തമിഴ്‌നാട്ടില്‍ വിജയ്‌യുടെ പ്രചാരണത്തിന് അനുമതിയില്ല  (4 hours ago)

വയനാട്ടില്‍ ബിജെപി പഞ്ചായത്തംഗത്തിന് വെട്ടേറ്റു  (4 hours ago)

ജന്മദിനാശംസകള്‍ മായക്കുട്ടി...വിസ്മയയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍  (6 hours ago)

Malayali Vartha Recommends