ഡല്‍ഹിയില്‍ കനത്ത മഴ... നഗരത്തിലെ തിരക്കേറിയ പാതകളില്‍ വെള്ളം കയറി, കനത്ത ഗതാഗത കുരുക്ക് തുടരുന്നു

ഡല്‍ഹി നഗരത്തില്‍ കനത്ത മഴ തുടരുന്നു. മഴയെ തുടര്‍ന്ന് നഗരത്തിലെ തിരക്കേറിയ പാതകളില്‍ വെള്ളം കയറി. കനത്ത ഗതാഗത കുരുക്കും തുടരുകയാണ്. നഗരത്തിലെ ചില പാതകളിലെ വെള്ളക്കെട്ടിനെ കുറിച്ച് ഡല്‍ഹി പൊലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ചില പ്രദേശങ്ങളില്‍ വൈദ്യുതി ബന്ധവും തടസപ്പെട്ടു. കനത്ത മഴയെ തുടര്‍ന്ന് ബൈറോണ്‍ റോഡിലെ ഗതാഗതം താല്‍കാലികമായി നിരോധിച്ചു.
ലാജ്പത് നഗര്‍, മോദി മില്‍ അണ്ടര്‍ പാസ്, ആര്‍.ടി.ആര്‍ മാര്‍ഗ്, ജി.ടി കാര്‍നാല്‍ റോഡ്, ഐ.പി മാര്‍ഗ് എന്നിവങ്ങളിലെല്ലാം വെള്ളം കയറി. അതേ സമയം, മഴയുടെ അളവില്‍ ശനിയാഴ്ചയോടെ കുറവുണ്ടാകുമെന്നാണ് കാലാവസ്ഥ പ്രവചനം.
"
https://www.facebook.com/Malayalivartha

























