ഡോക്ടറും നഴ്‌സുമാരും കാഴ്ചക്കാരായി... മൂക്കിന് പരിക്കേറ്റെത്തിയ യുവതിക്ക് തുന്നലിട്ടത് ആശുപത്രി ജീവനക്കാരന്‍; സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച വീഡിയോയ്ക്കെതിരെ ശക്തമായ പ്രതിഷേധം

കഴിഞ്ഞ മെയ്‌യില്‍ ഗുജറാത്തിലെ ഒരു ആശുപത്രിയില്‍ തൂപ്പുകാരി രോഗിയെ തുന്നലിട്ട വീഡിയോ പുറത്തു വന്നിരുന്നു. ഡോക്ടറും നഴ്‌സുമാരും കാഴ്ചക്കാരായി നില്‍ക്കുന്നതും വീഡിയോയില്‍ കാണാമായിരുന്നു. മൂക്കിന് പരിക്കേറ്റെത്തിയ യുവതിക്ക് തുന്നലിട്ടത് ആശുപത്രി ജീവനക്കാരന്‍. തമിഴ്‌നാട്ടിലെ ദിണ്ടിഗലിലെ ആശുപത്രിയിലാണ് സംഭവം.
കൈയില്‍ ഗ്ലൗസുപോലുമില്ലാതെ ഇയാള്‍ രോഗിയെ തുന്നലിടുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു. 40 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോയാണ് പുറത്തു വന്നത്. കൊടൈക്കനാലില്‍ വച്ച് വ്യാഴാഴ്ചയാണ് യുവതിയ്ക്ക് അപകടം നടന്നത്. അതിനുശേഷം ദിണ്ടിഗലിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. വീഡിയോയ്‌ക്കെതിരെ പ്രതിഷേധം ഉയര്‍ന്നപ്പോള്‍ സംഭവത്തെക്കുറിച്ച് അന്വേഷിക്കുകയാണെന്നാണ് ആരോഗ്യവകുപ്പ് ജോയിന്റ് ഡയറക്ടര്‍ ഡോ. മാലതി നല്‍കിയ വിശദീകരണം.
https://www.facebook.com/Malayalivartha

























