നന്ദമൂരി ഹരികൃഷ്ണയുടെ മൃതദേഹത്തിനൊപ്പം നഴ്സുമാരുടെ സെൽഫി; പിന്നാലെ കിട്ടിയത് എട്ടിന്റെ പണി...

ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എന്‍.ടി.രാമറാവുവിന്റെ (എന്‍ടിആര്‍) മകന്‍ നന്ദമൂരി ഹരികൃഷ്ണയുടെ മൃതദേഹത്തിനൊപ്പം സെല്‍ഫിയെടുത്ത നാലു നഴ്‌സുമാരെ ആശുപത്രി അധികൃതര്‍ പുറത്താക്കി. നല്‍ഗോണ്ടയിലെ കമിനേനി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയിലെ പുരുഷ നഴ്‌സടക്കമുള്ളവരാണ് മൃതദേഹത്തിനൊപ്പം സെല്‍ഫി എടുത്തത്. മൃതദേഹത്തോട് അനാദരവ് കാട്ടിയെന്നു ചൂണ്ടിക്കാട്ടിയാണു ഇവരെ ജോലിയില്‍നിന്നു നീക്കിയത്.
മൃതദേഹത്തിനൊപ്പം ചിരിച്ചുകൊണ്ടുനില്‍ക്കുന്ന ചിത്രം വാട്‌സാപ്പിലൂടെ പുറത്തുവരികയായിരുന്നു. പോസ്റ്റ്‌മോര്‍ട്ടത്തിനായി മൃതദേഹം ഒരുക്കുന്നതിനിടെയാണ് ഇവര്‍ സെല്‍ഫി എടുത്തത്. തികച്ചും നിര്‍ഭാഗ്യകരമായ സംഭവമാണുണ്ടായതെന്നും ജീവനക്കാര്‍ക്കുവേണ്ടി മാപ്പു ചോദിക്കുന്നുവെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു. സംഭവം ശ്രദ്ധയില്‍പ്പെട്ടയുടന്‍ ഇവരെ സര്‍വീസില്‍നിന്നു നീക്കിയതായും അറിയിച്ചു.
https://www.facebook.com/Malayalivartha

























