രാജ്യത്ത് പെട്രോളിനും ഡീസലിനും തുടര്‍ച്ചയായി വില വര്‍ദ്ധിക്കുതിന് കാരണക്കാർ അമേരിക്ക; കറന്‍സി മൂല്യം ഇടിഞ്ഞതിന്റെ പ്രധാന കാരണം അമേരിക്ക സ്വീകരിക്കുന്ന നയങ്ങളാണെന്ന് പെട്രോളിയം മന്ത്രി

രാജ്യത്ത് ഇന്ധന വില കുതിച്ചുയരുന്നത് അമേരിക്കയുടെ ഒറ്റ തിരിഞ്ഞ നയങ്ങള്‍ മൂലമാണെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ പറഞ്ഞു. ഇന്ത്യയടക്കമുള്ള രാജ്യങ്ങളുടെ കറന്‍സി മൂല്യം ഇടിഞ്ഞതിന്റെ പ്രധാന കാരണം അമേരിക്ക സ്വീകരിക്കുന്ന നയങ്ങളാണ്. ഇതേ തുടര്‍ന്നാണ് ഇന്ധനവില അസാധരണമാം വിധം ഉയര്‍ന്നതെന്ന് മന്ത്രി വ്യക്തമാക്കി.
രാജ്യത്ത് പെട്രോളിനും ഡീസലിനും തുടര്‍ച്ചയായി വില വര്‍ദ്ധിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാരിന് ആശങ്കയുണ്ടെന്നും മന്ത്രി അറിയിച്ചു. ഡല്‍ഹിയും മുംബൈയും അടക്കമുള്ള രാജ്യത്തെ പ്രധാന നഗരങ്ങളിലെല്ലാം പെട്രോള്‍ വില റെക്കോര്‍ഡിലെത്തി നില്‍ക്കുകയാണ്. മുംബൈയില്‍ പെട്രോളിന് 86.09 രൂപയും ഡീസലിന് 74.76 രൂപയുമാണ് ശനിയാഴ്ചത്തെ വില. ഡല്‍ഹിയില്‍ പെട്രോളിന് 78.68 ഉം ഡീസലിന് 70.42 രൂപയും.
https://www.facebook.com/Malayalivartha

























