ഛത്തീസ്ഗഡില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ പോലീസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു, ആക്രമണത്തില്‍ മൂന്നു പേര്‍ക്ക് പരിക്ക്

ഛത്തീസ്ഗഡില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ പോലീസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു. സുക്മ ജില്ലയിലാണ് സംഭവം. ഗ്യാന്‍ധര്‍ പ്രധനി എന്ന പോലീസുകാരനാണ് കൊല്ലപ്പെട്ടത്. മാവോയിസ്റ്റ് സാന്നിധ്യമുണ്ടെന്ന വാര്‍ത്തകളെത്തുടര്‍ന്ന് രണ്ടു ദിവസം മുന്‍പ് പോലീസ് ഉദ്യോഗസ്ഥര്‍ വനത്തിനുള്ളില്‍ പോയിരുന്നുവെന്നും ഇവര്‍ പരിശോധനകള്‍ പൂര്‍ത്തിയാക്കി മടങ്ങവെയാണ് ആക്രമണമുണ്ടായതെന്നുമാണ് വിവരം.
ബസ്താര്‍ മേഖലാ ഐജി വിവേകാനന്ദ സിന്‍ഹയാണ് ഇത് സംബന്ധിച്ച വിവരം പുറത്ത് വിട്ടത്. ആക്രമണത്തില്‍ മൂന്ന് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്ന് പറഞ്ഞ ഐജി ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും അറിയിച്ചു. സംഭവത്തേത്തുടര്‍ന്ന് മാവോയിസ്റ്റുകള്‍ക്കായുള്ള തെരച്ചില്‍ ഇവിടുത്തെ വനമേഖലകളില്‍ കൂടുതല്‍ ശക്തമാക്കി.
https://www.facebook.com/Malayalivartha

























