വിമാനത്തിന്‍റെ എന്‍ജിന്‍ ആകാശത്ത് വച്ച് തകരാറിലായി; ഗോ എയര്‍ വിമാനം അടിയന്തിരമായി നിലത്തിറക്കി

വിമാനത്തിന്റെ എൻജിൻ തകരാറിലായതോടെ അടിയന്തിരമായി നിലത്തിറക്കി. ഗോ എയര്‍ വിമാനത്തിന്‍റെ എന്‍ജിന്‍ തകരാര്‍ മൂലമാണ് അടിയന്തരമായി ബംഗളൂരു വിമാനത്താവളത്തില്‍ ഇറക്കിയത്. ആകാശത്തുവച്ച് നിലച്ചതിനെ തുടര്‍ന്നാണ് അടിയന്തരമായി ഇറക്കിയത്.
ബംഗളൂരു വിമാനത്താവളത്തില്‍ നിന്നു പുറപ്പെട്ട് മിനിറ്റുകള്‍ക്കകമാണ് വിമാനത്തിന്‍റെ ഒരു എന്‍ജിനില്‍ തകരാര്‍ കണ്ടെത്തിയത്. പൈലറ്റിന്‍റെ സമയോചിതമായ ഇടപെടലില്‍ വിമാനം നിലത്തിറക്കുകയായിരുന്നു. ശനിയാഴ്ച പൂനെയ്ക്കു പോകുകയായിരുന്ന ഗോ എയറിന്‍റെ ജി8-283 എന്ന വിമാനത്തിനാണ് തകരാര്‍ കണ്ടെത്തിയതെന്നും അധികൃതര്‍ അറിയിച്ചു.യാത്രക്കാരെല്ലാം സുരക്ഷിതരാണ്.
https://www.facebook.com/Malayalivartha

























