വിമാനത്താവളത്തില്‍ നിന്നു പുറപ്പെട്ട് മിനിറ്റുകള്‍ക്കകം ഒരു എന്‍ജിന്‍ നിന്നു... പൈലറ്റിന്‍റെ സമയോചിതമായ ഇടപെടലില്‍ ഗോ എയര്‍ വിമാനം ബംഗളൂരുവില്‍ ഇറക്കി

ബംഗളൂരു വിമാനത്താവളത്തില്‍ നിന്നു പുറപ്പെട്ട് മിനിറ്റുകള്‍ക്കകമാണ് വിമാനത്തിന്‍റെ ഒരു എന്‍ജിന്‍ നിന്നുപോയത്.ഗോ എയര്‍ വിമാനത്തിന്‍റെ എന്‍ജിന്‍ പ്രവര്‍ത്തനം ആകാശത്തുവച്ച് നിലച്ചതിനെ തുടര്‍ന്ന് വിമാനം അടിയന്തരമായി ബംഗളൂരു വിമാനത്താവളത്തില്‍ ഇറക്കി. പൈലറ്റിന്‍റെ സമയോചിതമായ ഇടപെടലില്‍ വിമാനം നിലത്തിറക്കുകയായിരുന്നു. യാത്രക്കാരെല്ലാം സുരക്ഷിതരാണ്. ശനിയാഴ്ച പൂനയ്ക്കു പോകുകയായിരുന്ന ഗോ എയറിന്‍റെ ജി8-283 എന്ന വിമാനത്തിനാണ് തകരാര്‍ കണ്ടെത്തിയതെന്നും അധികൃതര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha

























