ആശിച്ച് മോഹിച്ച് വാങ്ങിയ 7 കോടിയുടെ റോള്‍സ് റോയ്‌സ് ആദ്യ യാത്രയില്‍ തന്നെ തവിടുപൊടിയായി; വണ്ടി നിയന്ത്രണം വിട്ട് ഫുട്പാത്തിലേയ്ക്ക് ഇടിച്ചു കയറുകയായിരുന്നു

ആഗ്രഹിച്ച് മോഹിച്ച് സ്വന്തമാക്കുന്ന വാഹനം ആദ്യ യാത്രയില്‍ തന്നെ ഇടിച്ചാല്‍ ആരുടേയും ഹൃദയം തകരും. അത് ആഡംബരത്തിന്റെ അവസാന വാക്കായ റോള്‍സ് റോയ്‌സാണെങ്കില്‍ പിന്നെ പറയുകയും വേണ്ട. ഓണ്‍ റോഡ് വില ഏകദേശം ഏഴു കോടി രൂപ വരുന്ന റോള്‍സ് റോയ്‌സ് ഗോസ്റ്റാണ് കഴിഞ്ഞ ദിവസം മുംബൈയില്‍ അപകടത്തില്‍ പെട്ടത്. മുംബൈ ജുഹൂവിലെ റോഡില്‍ നടന്ന അപകടത്തിന്റെ ചിത്രങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍.
താത്കാലിക രജിസ്‌ട്രേഷനിലുള്ള ഗോസ്റ്റ് നിയന്ത്രണം വിട്ട് ഫുട്പാത്തിലേയ്ക്ക് ഇടിച്ചു കയറുകയായിരുന്നു. മുംബൈയിലെ റോള്‍സ് റോയസ് ഷോറൂമില്‍ നിന്ന് പുറത്തിറങ്ങിയ വാഹനം പുതുച്ചേരിയിലേക്ക് കൊണ്ടുപോകുന്നതിന് മുന്നോടിയായ നടത്തിയ ടെസ്റ്റ് െ്രെഡവിനിടെയാണ് അപകടത്തില്‍ പെട്ടത്. അപകടത്തില്‍ ആര്‍ക്കും പരിക്കുകളില്ലെ
https://www.facebook.com/Malayalivartha


























