ഭർത്താവിന് ഒടുക്കിലത്തെ ഒരു സംശയ രോഗം...രണ്ടുമക്കളുടെ അമ്മയായ യുവതി പൊലീസ് സ്റ്റേഷനു മുന്നിലെത്തി ആത്മഹത്യ ശ്രമം

കുടുംബവഴക്കിനെ തുടര്‍ന്നാണ് യുവതി ജീവനൊടുക്കാന്‍ ശ്രമിച്ചത് എന്നാണ് പ്രാഥമിക വിവരം. രണ്ട് കുട്ടികളുടെ അമ്മയാണ്. ഹൈദരാബാദില്‍ ബൊവന്പ്പള്ളി പൊലീസ് സ്റ്റേഷനിൽ ചൊവ്വാഴ്ച ഉച്ചക്ക് 12.30 യോടെയാണ് സംഭവം. 45 ശതമാനം പൊള്ളലേറ്റ യുവതിയെ നാട്ടുകാരും പൊലീസും ചേര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചത്.
പരപുരുഷ ബന്ധം ആരോപിച്ച് ഭര്‍ത്താവ് ഇവരെ അവരുടെ വീട്ടില്‍ കൊണ്ടു വിട്ടിരുന്നു. ശേഷം ഇന്നലെ പൊലീസ് സ്റ്റേഷനില്‍ എത്തിയ യുവതി പെട്രോള്‍ ശരീരത്തില്‍ ഒഴിച്ച് സ്വയം തീകൊളുത്തുകയായിരുന്നു.
https://www.facebook.com/Malayalivartha


























