ടുജി കേസില്‍ രാജയുടെയും കനിമൊഴിയുടെയും മേല്‍ കോടതി കുറ്റം ചുമത്തി

ടുജി കേസില്‍ എ.രാജ, കനിമൊഴി, ഡിഎംകെ നേ എം. കരുണാനിധിയുടെ ഭാര്യ ദയാലു അമ്മാള്‍ എന്നിവര്‍ക്കെതിരെ പണം തിരിമറിക്കെതിരായ വകുപ്പുകള്‍ പ്രകാരം പ്രത്യേക കോടതി കുറ്റം ചുമത്തി. ഏഴുവര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
സ്വാന്‍ ടെലികോം പ്രമോട്ടര്‍മാരായ ഷാഹിദ് ഉസ്മാന്‍ ബല്‍വ, വിമോദ് ഗൊയെന്‍ങ്ക എന്നിവര്‍ക്കെതിരെയും കോടതി കുറ്റം ചുമത്തിയിട്ടുണ്ട്. കേസില്‍ ആരും കുറ്റവിമുക്തരല്ലെന്നും വിചാരണ നേരിടണമെന്നും കോടതി പറഞ്ഞു. പ്രത്യേക ജഡ്ജി ഒ.പി.സൈനിയാണ് കേസില്‍ വിധി പറഞ്ഞത്. ടെലികോം ലൈസന്‍സുകള്‍ നല്‍കിക്കൊണ്ട് 200 കോടി രൂപയുടെ തിരിമറി നടത്തിയെന്നതാണ് കേസ്. ഇതിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റാണ് ചാര്‍ജ് ഷീറ്റ് സമര്‍പ്പിച്ചത്
https://www.facebook.com/Malayalivartha

























