കുട്ടികളെ കടത്തിയ സംഭവത്തില്‍ സി.ബി.ഐ അന്വേഷിക്കേണ്ടെന്ന് സുപ്രീംകോടതി

കേരളമടക്കമുള്ള വിവിധ സംസ്ഥാനങ്ങളിലേക്ക് കുട്ടികളെ കടത്തിക്കൊണ്ട് വരുന്ന സംഭവം സി.ബി.ഐ അന്വേഷിക്കേണ്ടെന്ന് സുപ്രീംകോടതി. കേസ് സി.ബി.ഐയ്ക്ക് വിടണമെന്ന് അമിക്കസ് ക്യൂറി അപര്‍ണ ഭട്ട് നല്‍കിയ അപേക്ഷയിലാണ് കോടതിയുടെ മറുപടി. കേസില്‍ അതാത് സംസ്ഥാനങ്ങളിലെ സര്‍ക്കാരുകള്‍ അന്വേഷണം നടത്തുന്നതിനാല്‍ ഇപ്പോള്‍ ഇടപെടുന്നില്ലെന്നും സുപ്രീംകോടതി പറഞ്ഞു. സംസ്ഥാനങ്ങളുടെ അന്വേഷണം തുടരാമെന്നും കോടതി വ്യക്തമാക്കി.
അഞ്ച് വയസില്‍ താഴെയുള്ള കുട്ടികളെയാണ് കടത്തുന്നതെന്ന് അമിക്കസ് ക്യൂറി കഴിഞ്ഞ ദിവസം കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. മികച്ച വിദ്യാഭ്യാസം വാഗ്ദാനം ചെയ്താണ് അനധികൃതമായി പ്രവര്‍ത്തിക്കുന്ന അനാഥാലയങ്ങളിലേക്ക് കുട്ടികളെ കടത്തുന്നത്. ഇതിന് പിന്നില്‍ ഇടനിലക്കാരുണ്ട്. അവരെ നിയന്ത്രിക്കാന്‍ സംവിധാനങ്ങള്‍ ഇല്ലെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























