ഝാര്‍ഖണ്ഡിലല്‍ കോണ്‍ഗ്രസ് -ജെഎംഎം സഖ്യം പിരിഞ്ഞു

ഝാര്‍ഖണ്ഡില്‍ കോണ്‍ഗ്രസ് ഝാര്‍ഖണ്ഡ് മുക്തി മോര്‍ച്ച(ജെഎംഎം) സഖ്യം വഴിപിരിഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പില്‍ ജെഎംഎമ്മുമായി സഖ്യമുണ്ടാകില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ബി.കെ.ഹരിപ്രസാദ് അറിയിച്ചു. ജെഡിയു, ആര്‍ജെഡി എന്നീ പാര്‍ട്ടികളുമായി ചേര്‍ന്ന് മത്സരിക്കുമെന്നും ഹരിപ്രസാദ് പറഞ്ഞു. കഴിഞ്ഞ തവണ ജെഎംഎം വിജയിച്ച അഞ്ചു സീറ്റുകള്‍ ഇത്തവണ കോണ്‍ഗ്രസ് ആവശ്യപ്പെട്ടതാണ് സഖ്യം പിരിയാന്‍ ഇടയാക്കിയത്. ഇതോടെ സംസ്ഥാനത്ത് ത്രികോണ മത്സരത്തിന് വഴിയൊരുങ്ങി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























