മഹാര്ഷ്ട്രയില്‍ ഫട്‌നാവിസ് അധികാരമേറ്റു

മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫട്‌നാവിസ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. വാങ്കഡേ സ്‌റ്റേഡിയത്തിലെ തിങ്ങി നിറഞ്ഞ സദസിന് മുന്നിലായിരുന്നു ചടങ്ങ്. ഏറെ അനിശ്ചിതത്വങ്ങള്‍ക്ക് ശേഷം ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെ ചടങ്ങില്‍ പങ്കെടുത്തു. പ്രധാനമന്ത്രി നരേന്ദ്ര മോഡി, ബിജെപിയുടെ മുതിര്‍ന്ന നേതാവ് എല്‍.കെ. അദ്ധ്വാനി, കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്ഗരി തുടങ്ങിയവരും എത്തിയിരുന്നു.
ഫട്‌നാവിസിന്റെ നേതൃത്വത്തില്‍ പത്ത് അംഗ മന്ത്രിസഭയാണ് ഇന്ന് അധികാരമേറ്റത്. ബിജെപി കോര്‍ കമ്മിറ്റി അംഗങ്ങളായ ഏക്‌നാഥ് ഖഡ്‌സെ, സുധീര്‍ മുങാന്തിവര്‍, വിനോദ് താവ്‌ദെ, പങ്കജ മുണ്ടെ, മുന്‍ സംസ്ഥാന അധ്യക്ഷന്‍ പ്രകാശ് മേഹ്ത, ഗോത്ര നേതാവ് വിഷ്ണു സാവ്‌ര, ചന്ദ്രകാന്ത് പാട്ടീല്‍ എന്നിവരാണ് ക്യാബിനറ്റ് മന്ത്രിമാര്‍. കൂടാതെ, ദിലീപ് കാംപ്‌ലെ, വിദ്യാ താക്കൂര്‍ എന്നിവര്‍ സഹമന്ത്രിമാരാകും.
നേരത്തേ ചടങ്ങില്‍ പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി അധ്യക്ഷന്‍ അമിത് ഷാ ഉദ്ധവിനെ വിളിച്ചിരുന്നു. ഫട്‌നാവിസും ഉദ്ധവിനെ വിളിച്ച് സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് ഉദ്ധവ് ചടങ്ങിനെത്തിയത്. സീറ്റ് തര്‍ക്കവുമായി ബന്ധപ്പെട്ട് 25 വര്‍ഷമായുള്ള ശിവസേന-ബിജെപി സഖ്യം അവസാനിച്ചിരുന്നു. എന്നാല്‍ ഇതുവരെ ആരെയാണ് ബിജെപി സഖ്യകക്ഷിയാക്കുന്നതെന്ന് വ്യക്തമാക്കിയിട്ടില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























