കൂടംകുളത്ത് ആണവദുരന്തത്തിന് സാധ്യതയെന്ന് കുസാറ്റ് പഠനം

കൂടംകുളം ആണവ നിലയത്തില്‍നിന്നുള്ള വൈദ്യുതി ഉല്‍പാദനം ആണവദുരന്തത്തിനു കാരണമാകാമെന്ന് വിദഗ്ദ്ധപഠനം.റഷ്യയില്‍ നിന്നും ഇറക്കുമതി ചെയ്ത പഴയ യന്ത്രസാമഗ്രികള്‍ അപകടത്തിന് കാരണമാകാന്‍ സാധ്യത ഉണ്ടെന്നും അതിനാല്‍ വൈദ്യുതി ഉല്‍പാദനത്തില്‍ നിയന്ത്രണം വേണമെന്നുമാണ് കൊച്ചിന്‍ ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയുടെ (കുസാറ്റ്)നേതൃത്വത്തിലുള്ള പഠനം പറയുന്നത്.കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ നിരവധി തവണ അപകടങ്ങള്‍ ഉണ്ടാവുകയും നിലയത്തിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുകയും ചെയ്തു.
അതില്‍ പതിനാലുപ്രാവശ്യവും പ്രശ്‌നത്തിന് കാരണം യന്ത്രസാമഗ്രികളുടെ ഗുണനിലവാരം ഇല്ലാത്തതായിരുന്നു.ആണവ റിയാക്ടറുകള്‍ക്ക് അനുവദനീയമായ വൈദ്യുതി തടസ്സ നിരക്ക് 7000 മണിക്കുറില്‍ 0.37 മത്രമാണ്. ഇതു കവിഞ്ഞാല്‍ അപകടത്തിന് സാധ്യത ഉണ്ട്. നിലയത്തില്‍ ഇതുവരെ 4701 മണിക്കൂര്‍ റിയാക്ടറുകള്‍ പ്രവര്‍ത്തിച്ചപ്പോള്‍ തന്നെ 20.8 തവണ തടസ്സങ്ങള്‍ ഉണ്ടായി.ഇത്തരം നിലയങ്ങളെ അതീവ അപകട മേഖലയിലാണ് ശാസ്ത്രസമൂഹം കാണുന്നത്.
ചെര്‍ണോബ് ദുരന്തത്തിന് ശേഷം റഷ്യ ഗുണനിലവാരമില്ലാത്ത റിയാക്ടറുകള്‍ ഉപയോഗിക്കുന്നത് പൂര്‍ണമായും നിരോധിച്ചിരുന്നു.വൈദ്യുതി ഉല്‍പാദനത്തിനിടെ 14 തവണ ട്രിപ്പ റേറ്റുകളുണ്ടായപ്പോള്‍ അതില്‍ എട്ടെണ്ണത്തിനും കാരണം റഷ്യയിലെ സല്‍മാഷ് എന്ന കമ്പനിയില്‍നിന്നും ഇറക്കുമതി ചെയ്ത ടര്‍ബൈന്‍ ജനറേറ്റര്‍ സംവിധാനമായിരുന്നു.ഇതെല്ലാം വിരല്‍ ചുണ്ടുന്നത് സാമഗ്രികളുടെ ഗുണനിലവാരമില്ലായ്മയാണെന്ന് വിദഗ്ദ്ധര്‍ പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























