പെട്രോള്‍- ഡീസല്‍ വില കുറച്ചു, പെട്രോള്‍ ലിറ്ററിന് 2.41 രൂപയും ഡീസലിന് 2.25 രൂപയും കുറച്ചു

പെട്രോളിന്റെയും ഡിസലിന്റെയും വില കുറച്ചു. പെട്രോള്‍ ലിറ്ററിന് 2.41 രൂപയും ഡീസലിന് 2.25 രൂപയുമാണ് കുറച്ചിരിക്കുന്നത്. പുതുക്കിയ നിരക്ക് ഇന്ന് അര്‍ധരാത്രി മുതല്‍ നിലവില്‍ വരും. ഇന്ധന വില 2.50 രൂപ വരെ കുറച്ചേക്കുമെന്ന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുണ്ടായിരുന്നു. ഈ മാസം ഇത് മൂന്നാം തവണയാണ് ഇന്ധന വില കുറയ്ക്കുന്നത്. അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില കുറഞ്ഞതിനെ തുടര്‍ന്നാണ് ഇന്ധനത്തിന് വില കുറയാന്‍ കാരണം. ഇന്നു ചേര്‍ന്ന എണ്ണ കമ്പനികളുടെ യോഗത്തിലാണ് വില കുറയ്ക്കാന്‍ തീരുമാനമായത്.
കേന്ദ്രസര്‍ക്കാര്‍ വില നിയന്ത്രണം എടുത്തു കളഞ്ഞതോടെ അന്താരാഷ്ട്ര വിപണിക്കനുസരിച്ച് ഡീസലിന്റെ വിലയും നിശ്ചയിക്കാന്‍ എണ്ണ കമ്പനികള്‍ക്ക് അധികാരമുണ്ട്. ഒക്‌ടോബര്‍ 18നാണ് അഞ്ച് വര്‍ഷത്തിന് ശേഷം ആദ്യമായി ഡീസല്‍ വില ലിറ്ററിന് 3.37 രൂപ എണ്ണ കമ്പനി കുറച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























