രാഹുല്‍ഗാന്ധി കോണ്‍ഗ്രസ് പ്രസിഡന്റാകണമെന്ന് ദിഗ്വിജയ് സിംഗ്

കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താന്‍ രാഹുല്‍ഹാന്ധി പാര്‍ട്ടി പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കണമെന്ന് ജന.സെക്രട്ടറി ദിഗ് വിജയ് സിംഗ് ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുത്ത് പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ ഭാരത യാത്ര നടത്തണമെന്നും ദിഗ് വിജയ് സിംഗ് ആവശ്യപ്പെട്ടു. രാഹുല്‍ ഗന്ധി പാര്‍ട്ടി അദ്ധ്യക്ഷനാക്കുന്നത് സംബന്ധിച്ച് കഴിഞ്ഞ കുറച്ച് ആഴ്ചകളായി ചര്‍ച്ചകള്‍ നടന്നുവരുന്നതായും സൂചനയുണ്ട്. മുതിര്‍ന്ന നേതാക്കളായ എ.കെ.ആന്റണി, അഹമ്മദ്പട്ടേല്‍, അംബികാ സോണി തുടങ്ങിയവര്‍ ഇക്കാര്യം രാഹുല്‍ഗാന്ധിയുമായി ചര്‍ച്ച ചെയ്തായും അറിയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























