Widgets Magazine
21
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തിരുവനന്തപുരത്ത് എൽഡിഎഫിന്റെ സർപ്രൈസ് നീക്കം; സുധീർ കരമന ഇടത് സ്ഥാനാർത്ഥിയായേക്കും...


ബിജെപി പ്രവേശനം വെറും അസംബന്ധം; പിണറായി സർക്കാരിനെ താഴെയിറക്കും": കെ. സുധാകരൻ...


തനിക്കു തുണയാകേണ്ട മറ്റൊരു പെണ്ണിനെ അവര്‍ക്ക് കൊല്ലേണ്ടി വന്നു! സന്തോഷത്തോടെ ജയിലഴിക്കുള്ളിലേക്ക് പോകേണ്ടിവന്നു.. ഈ സംഭവിത്തില്‍ ആരാണ് കുറ്റക്കാര്‍?


എതിരാളികൾക്കൊപ്പത്തിനൊപ്പമെത്തി സണ്ണി ജോസഫിന്റെ റോഡ്‌ഷോ.. ഷാഫി ഫറമ്പിൽ എം.പി.യും സണ്ണിക്കൊപ്പം റോഡ്‌ഷോയിൽ പങ്കാളികളായി...സണ്ണിയുടെ ഭൂരിപക്ഷം അഞ്ചക്കം കടക്കും..


സിനിമയെ വെല്ലുന്ന നാടകീയ രംഗങ്ങൾ: അധ്യാപകന്റെ വിവാഹ നിശ്ചയത്തിന് പിന്നാലെ വീട്ടമ്മ കിണറ്റിലേക്ക് ചാടി...

മോദിക്ക് എട്ടാം ക്ലാസ് യോഗ്യത മാത്രമെന്ന വിവാദ പ്രസ്താവനയുമായി ദിവ്യ സ്പന്ദന; വീഡിയോ പങ്കുവെച്ച്‌ പുലിവാല് പിടിച്ചു

19 SEPTEMBER 2018 03:10 PM IST
മലയാളി വാര്‍ത്ത

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ചുള്ള വിവാദങ്ങള്‍ക്ക് ഇതുവരെ ഒരു അവസാനമായിട്ടില്ല. പ്രധാനമന്ത്രിക്ക് ഹൈസ്കൂള്‍ യോഗ്യത മാത്രമേ ഉള്ളൂവെന്നായിരുന്നു ആദ്യത്തെ ആരോപണങ്ങള്‍.അദ്ദേഹം പഠിച്ചെന്ന് അവകാശപ്പെടുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഒന്നും അങ്ങനെയൊരാള്‍ പഠിച്ചതായി രേഖയുമില്ലെന്നടക്കം ആരോപണങ്ങളുണ്ടായിരുന്നു.

എന്നാല്‍ ഇപ്പോള്‍ മോദിയുടെ വിദ്യാഭ്യാസ യോഗ്യത വിഷയമാക്കി പെട്ടിരിക്കുകയാണ് കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ വിഭാഗം മേധാവിയും നടിയുമായ ദിവ്യ സ്പന്ദന. തനിക്ക് ഹൈസ്കൂള്‍ യോഗ്യത മാത്രമേ ഉള്ളൂവെന്ന് അദ്ദേഹം തന്നെ തുറന്ന് പറഞ്ഞിട്ടുണ്ടെന്ന് കാണിച്ച് മോദിയുടെ ഒരു വീഡിയോ ഷെയര്‍ ചെയ്താണ് ദിവ്യ പുലിവാല് പിടിച്ചിരിക്കുന്നത്.

ഒരുപാട് കഷ്ടപ്പെട്ടിട്ടാണ് താന്‍ ഈ വീഡിയോ കണ്ടുപിടിച്ചത് എന്ന കുറിപ്പോടെയാണ് മോദിയുടെ ഒരു വീഡിയോ ദിവ്യ സ്പന്ദന ട്വിറ്ററില്‍ പങ്കുവെച്ചത്. 1998 ല്‍ നടന്ന ഈ അഭിമുഖത്തില്‍ തനിക്ക് എട്ടാം ക്ലാസ് വിദ്യാഭ്യാസം മാത്രമേ ഉള്ളൂവെന്ന് മോദി തന്നെ സമ്മതിച്ചിട്ടുണ്ട്.

എന്നാല്‍ അദ്ദേഹത്തിന് പക്ഷേ ഇപ്പോള്‍ 1979 ല്‍ പൂര്‍ത്തിയാക്കിയ ബിരുദത്തിന്‍റെ സര്‍ട്ടിഫിക്കറ്റ് ഇരിക്കുന്നു എന്നായിരുന്നു ദിവ്യ സ്പന്ദനയുടെ ആദ്യ ട്വീറ്റ്. ദിവ്യ പങ്കുവെച്ച അഭിമുഖത്തില്‍ താന്‍ 17ാം വയസില്‍ വീട് വിട്ടിറങ്ങിയെന്നും ആ സമയത്ത് ഹൈസ്കൂള്‍ വിദ്യാഭ്യാസം മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നുമാണ് മോദി പറയുന്നത്. അതേസമയം ഈ വാക്കുകള്‍ അടങ്ങിയത് അഭിമുഖത്തിന്‍റെ ഒരു ഭാഗം മാത്രമായിരുന്നു. ഒരു ഭാഗം മാത്രം പങ്കുവെച്ചതാണ് ദിവ്യ വിവാദത്തില്‍ ചാടിയിരിക്കുന്നത്.

വിവാദമാകും എന്ന് ഉറപ്പായതോടെ താന്‍ ആദ്യം പങ്കുവെച്ചത് പൂര്‍ണമല്ലാത്ത ഒരു വീഡിയോ ആണെന്ന് തിരുത്തി ദിവ്യ വീണ്ടും ട്വിറ്ററില്‍ പോസ്റ്റിട്ടു. അതേസമയം ആദ്യത്തെ ട്വീറ്റ് ഡിലീറ്റ് ചെയ്തിട്ടില്ല. നിരവധി പേരാണ് ദിവ്യയുടെ ആദ്യ വീഡിയോ റിട്വീറ്റ് ചെയ്തത്. അതേസമയം മുഴുവന്‍ വീഡിയോ റിട്വീറ്റ് ചെയ്തവരുടെ എണ്ണം വളരെ കുറവായിരുന്നു.

തനിക്ക് ദല്‍ഹി യൂണിവേഴ്‌സിറ്റിയുടെ ബി.എ ഡിഗ്രി ബിരുദവും ഗുജറാത്ത് യൂണിവേഴ്‌സിറ്റിയുടെ മാസ്റ്റേഴ്‌സ് ബിരുദവുമുണ്ടെന്നാണ് 2014 ല്‍ ലോകസഭാ തെരഞ്ഞെടുപ്പ് സമയത്ത് മോദി തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ സത്യവാങ്മൂലത്തില്‍ അവകാശപ്പെടുന്നത്. പൊളിറ്റിക്കല്‍ സയന്‍സിലായിരുന്നു മോദിയുടെ ബിരുദാനന്തര ബിരുദം. യൂറോപ്യന്‍ പൊളിറ്റിക്‌സ്, ഇന്ത്യന്‍ പൊളിറ്റിക്കല്‍ അനാലിസിസ്, സൈക്കോളജി ഓഫ് പൊളിറ്റിക്‌സ് എന്നിവയായിരുന്നു പ്രധാന വിഷയങ്ങള്‍.

983 ല്‍ 62.3 ശതമാനം മാര്‍ക്കോടെയാണ് നരേന്ദ്ര മോദി എംഎ പൂര്‍ത്തിയാക്കിയിട്ടുള്ളതെന്നും ചില ദേശീയ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ദില്ലി യൂണിവേഴ്‌സിറ്റിയില്‍ നിന്ന് 1978 ല്‍ ബിരുദം പൂര്‍ത്തിയാക്കി എന്നാണ് മോദിയുടെ വെബ്‌സൈറ്റില്‍ പറയുന്നത്. പക്ഷേ ഇത് സംബന്ധിച്ചുള്ള വിവരങ്ങളൊന്നും തന്നെ അധികൃതര്‍ പുറത്ത് വിട്ടിട്ടില്ല.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് താപനില മുന്നറിയിപ്പ് തുടരുന്നു  (6 hours ago)

രാഹുൽ പോക്ക് കേസ് ശോഭ സുരേന്ദ്രൻ ജയിക്കും പിഷാരടിയോട് പോവാൻ പറ പാലക്കാട്ടുകാർ പറയുന്നു  (6 hours ago)

കേരളം വീണ്ടും തിരഞ്ഞെടുപ്പു ചൂടിലേക്ക്: പ്രചാരണത്തിന് ഒരു സ്ഥാനാര്‍ഥിക്ക് ചെലവാക്കാവുന്ന പരമാവധി തുക 40 ലക്ഷം രൂപ  (7 hours ago)

പിണറായി 3.0 വരില്ലെന്ന് ഉറപ്പിച്ച് പറയാനാകില്ല....തുടര്‍ഭരണ സാധ്യത തള്ളാതെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍  (7 hours ago)

40,000 അടി ഉയരത്തിൽ കിഴക്കൻ ദിശയിലൂടെ പറന്ന് നേരെ ചൈനീസ് വ്യോമാതിര്‍ത്തിയിലേക്ക് പ്രവേശിച്ച ആ എയർ ഇന്ത്യ പിന്നാലെ  (7 hours ago)

ഹിപ്പൊപൊട്ടമസിന്റെ ആക്രമണത്തില്‍ യുവ മൃഗഡോക്ടര്‍ക്ക് ദാരുണാന്ത്യം  (7 hours ago)

കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കില്ലെന്നും നേമത്ത് പോലും ജയിക്കില്ലെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.  (7 hours ago)

പാർട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനം വന്നതിനുശേഷം കൂടുതൽ പ്രതികരിക്കാമെന്ന് സുധീർ കരമന..മുന്നണിയോടൊപ്പം എപ്പോഴും ഉണ്ടാകും  (7 hours ago)

യുഡിഎഫ് സ്ഥാനാർത്ഥിയുടെ റോഡ് ഷോയ്​ക്കിടയില്‍ രാഹുൽ മാങ്കൂട്ടത്തിലിന്‍റെ കാര്‍  (7 hours ago)

നാലാമന്റെയും തലയരിഞ്ഞു.. അലി മുഹമ്മദ് നൈനി പടമായി ജൂതരാഷ്ട്രം തകർക്കുമെന്ന് വെല്ലുവിളി മണിക്കൂറുകൾക്കകം തീർത്തു ഇറാൻ തീർന്നു ...യുദ്ധം അവസാനിച്ചു !!  (7 hours ago)

പിണറായിക്ക് കോടികൾ കണക്ക് കണ്ട് കളക്ടർ ഞെട്ടി ഭാര്യ കമലയ്ക്ക് അരകോടിക്ക് മുകളിൽ..! അമ്പോ കണക്ക് ഇങ്ങനെ  (7 hours ago)

ക്യൂബയ്ക്കുമേല്‍ നിലപാട് കൂടുതല്‍ കടുപ്പിച്ച് ട്രംപ്  (8 hours ago)

കാനഡയിലേക്ക് പോയ എയര്‍ ഇന്ത്യ വിമാനം തിരികെ വിളിച്ചു  (8 hours ago)

ഭക്ഷണ വിതരണ നിരക്ക് വര്‍ധിപ്പിച്ച് സൊമാറ്റോ  (8 hours ago)

വി ഡി സതീശന്‍ വിജയം അവകാശപ്പെടുന്ന ജില്ലകള്‍ ഇവയാണ്  (9 hours ago)

Malayali Vartha Recommends