വീട്ടുകാരുടെ എതിര്‍പ്പു വകവയ്ക്കാതെ വിവാഹം... വിശ്വബ്രാഹ്മിണ്‍ സമുദായത്തില്‍പെട്ട യുവതി താഴ്ന്ന ജാതിയിൽപെട്ട യുവാവിനെ വിവാഹം ചെയ്ത പകയിൽ പട്ടാപകൽ നഗരമധ്യത്തിൽ വച്ച് നവ ദമ്പതികളെ അരിവാളുപയോഗിച്ച് വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച് പെണ്‍കുട്ടിയുടെ വീട്ടുകാർ
വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിൽ വീട്ടുകാരുടെ എതിര്‍പ്പു വകവയ്ക്കാതെ വിവാഹം. വിശ്വബ്രാഹ്മിണ്‍ സമുദായത്തില്‍പെട്ട യുവതി താഴ്ന്ന ജാതിയിൽപെട്ട യുവാവിനെ വിവാഹം ചെയ്ത പകയിൽ പട്ടാപകൽ നഗരമധ്യത്തിൽ വച്ച് നവ ദമ്പതികളെ അരിവാളുപയോഗിച്ച് വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച് പെണ്‍കുട്ടിയുടെ വീട്ടുകാർ. ഹൈദരാബാദ് നഗരത്തില്‍ വച്ചാണ് സംഭവം നടന്നത്. ഇന്നലെ വൈകുന്നേരം മൂന്ന് മണിയോടെയാണ് സംഭവം നടന്നത്.
മാധവിയും സന്ദീപും കഴിഞ്ഞയാഴ്ചയാണ് വിവാഹിതരായത്. മാധവിയും സന്ദീപും റോഡിന്റെ വശത്ത് ബൈക്ക് പാര്‍ക്ക് ചെയ്ത് സംസാരിച്ച് നിൽക്കുകയായിരുന്നു. കുറച്ച് സമയത്തിന് ശേഷം മറ്റൊരു ബൈക്ക് വന്ന് ഇവരുടെ ബൈക്കിന് പിന്നില്‍ നിര്‍ത്തുകയും ഹെല്‍മറ്റ് ധരിച്ച ഒരാള്‍ ഇറങ്ങുകയും ചെയ്തു.
തുടര്‍ന്ന് ബാഗിലുണ്ടായിരുന്ന അരിവാള്‍ എടുത്ത് സന്ദീപിനെ അക്രമിക്കുകയായിരുന്നു. അക്രമത്തില്‍ നിലത്ത് വീണ സന്ദീപിന് ശേഷം ഇയാള്‍ മാധവിയെയും വെട്ടി. തുടര്‍ന്ന് ആളുകള്‍ ഇടപെടാന്‍ ശ്രമിച്ചെങ്കിലും അരിവാള്‍ കാണിച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു. രണ്ട് പേരെയും ഉടന്‍ ആശുപത്രിയിലെത്തിച്ചു. സന്ദീപ് അപകടനില തരണം ചെയ്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, മാധവിയുടെ നില ഗുരുതരമായി തുടരുകയാണ്.
പോലീസ് അന്വേഷണം ആരംഭിച്ചു. പെണ്‍കുട്ടിയുടെ പിതാവ് മനോഹര്‍ ചാരിയാണ് കൊലപാതക ശ്രമം നടത്തിയതെന്നാണ് പ്രാഥമിക നിഗമനം.
https://www.facebook.com/Malayalivartha