ഉത്തര്‍പ്രദേശില്‍ ശിശുമരണ നിരക്ക് വര്‍ദ്ധിക്കുന്നു, 45 ദിവസത്തിനിടെ മരിച്ചത് 71 കുട്ടികള്‍
ഉത്തര്‍ പ്രദേശിലെ ബഹ്റൈച് ജില്ലാ ആശുപത്രിയില്‍ 45 ദിവസത്തിനിടെ 71 കുട്ടികള്‍ മരിച്ചതായി റിപ്പോര്‍ട്ട്. ആശുപത്രിയുടെ മെഡിക്കല്‍ സൂപ്രണ്ട് ഡി.കെ സിങ്ങിനെ ഉദ്ധരിച്ചുകൊണ്ട് എ.എന്‍.ഐയാണ് വാര്‍ത്ത റിപോര്‍ട്ട് ചെയ്തത്. നിരവധി കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ 45 ദിവസത്തിനിടെ 71 കുട്ടികള്‍ മരിച്ചു. വിവിധ രോഗങ്ങള്‍ മൂലമാണ് കുട്ടികള്‍ മരണത്തിന് കീഴടങ്ങിയതെന്നും ഡി.കെ സിങ് പറഞ്ഞു.
സമീപ ഗ്രാമങ്ങളില്‍ നിന്നെല്ലാം കുട്ടികളെ ഇവിടെയാണ് പ്രവേശിപ്പിക്കുന്നത്. എന്നാല്‍ സൗകര്യങ്ങളുടെ അപര്യാപ്തത മൂലം നിരവധി പ്രശ്നങ്ങള്‍ നേരിടുന്നുണ്ടെന്നും മെഡിക്കല്‍ സൂപ്രണ്ട് പറഞ്ഞു.450 രോഗികള്‍ക്ക് 200 കിടക്കകളാണ് ഉള്ളതെന്നും രോഗികളുടെ ജീവന് രക്ഷിക്കുന്നതിനായി കിണഞ്ഞു പരിശ്രമിക്കുന്നുണ്ടെന്നും മെഡിക്കല്‍ സൂപ്രണ്ട് പറഞ്ഞു. ഉത്തര്‍ പ്രദേശിലെ ഗൊരഖ്പൂര്‍ മെഡിക്കല്‍ കോളജില്‍ രണ്ടു ദിവസത്തിനിടെ 60 നവജാത ശിശുക്കള്‍ ഓക്സിജന്‍ ലഭിക്കാതെ മരിച്ച സംഭവം നടന്ന് ഒരു വര്‍ഷം തികയുമ്പോഴാണ് പുതിയ സംഭവം.
"
https://www.facebook.com/Malayalivartha