യാത്രികരുടെ ശ്രദ്ധയ്ക്ക് ! ; ചായക്കും കാപ്പിക്കും അടക്കമുള്ള ഭക്ഷ്യവസ്തുക്കള്‍ക്ക് വില വർദ്ധിപ്പിക്കാനൊരുങ്ങി കോർപ്പറേഷൻ
ട്രെയിൻ യാത്രകൾക്കിടയിൽ എത്തിക്കുന്ന ചായക്കും കാപ്പിക്കും ഐആര്‍സിടിസി വില വര്‍ദ്ധിപ്പിച്ചതായി റിപ്പോർട്ടുകൾ. നിലവിലെ വിലയിൽ നിന്നും 3 രൂപയോളം കൂട്ടാനാണ് അധികൃതരുടെ തീരുമാനം. ഇതനുസരിച്ച് ഏഴു രൂപയില്‍ നിന്ന് പത്ത് രൂപയാക്കാനാണ് ഉദ്ദേശിക്കുന്നത്.
അതേസമയം മറ്റ് ഭക്ഷ്യവസ്തുക്കള്‍ക്കും വിലകൂട്ടും എന്നാണ് സൂചന. നിലവില്‍ 350 തീവണ്ടികളിലാണ് ഐആര്‍സിടിസിയുടെ പാന്‍ട്രി കാറുള്ളത്. ചായയ്ക്കും കാപ്പിക്കും ഏഴു രൂപയാണെങ്കിലും ഇപ്പോള്‍ തന്നെ പത്തുരൂപ ഈടാക്കുന്നുണ്ടെന്ന് നേരത്തെ തന്നെ ആരോപണമുണ്ട്.
വിലകൂട്ടാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് റെയില്‍വെ ബോര്‍ഡിന് കോര്പ്പറേഷന് അപേക്ഷ നല്കി. അതേസമയം ട്രെയിനില്‍ ഊണ്, കുപ്പിവെള്ളം, ചായ, കാപ്പി തുടങ്ങിയവയ്ക്ക് വില്പനക്കാര് കൂടുതല്‍ നിരക്ക് ഈടാക്കുന്നതായി പരാതി ഉയര്‍ന്നിരുന്നു.
https://www.facebook.com/Malayalivartha