സമയമായി... രാഹുല്‍ ഗാന്ധി പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്ത് സംഘടനയെ നയിക്കണമെന്ന് ജനറല്‍ സെക്രട്ടറി ദിഗ്‌വിജയ് സിങ്

പരാജയങ്ങളില്‍ നിന്നും പരാജയങ്ങളിലേക്ക് പോകുന്ന കോണ്‍ഗ്രസിനേ കാരണം രാഹുല്‍ ഗാന്ധിയാണെന്ന ആക്ഷേപത്തിനിടെ ഒരു പുകഴ്ത്തല്‍. കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്ത് സംഘടനയെ നയിക്കണമെന്ന് ജനറല്‍ സെക്രട്ടറി ദിഗ്‌വിജയ് സിങ് പറഞ്ഞു. രാഹുല്‍ പാര്‍ട്ടിയുടെ നേതൃസ്ഥാനത്തേക്ക് കടന്നുവരാനുള്ള സമയമായെന്നും രാഹുലിനു വേണ്ട പൂര്‍ണ പിന്തുണ തങ്ങള്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസ് പാര്‍ട്ടി എന്നും യുവ നേതൃത്വത്തെ പ്രാല്‍സാഹിപ്പിച്ച ചരിത്രമാണുള്ളത്. ജവഹര്‍ലാല്‍ നെഹ്‌റു എഐസിസി പ്രസിഡന്റായത് 38-ാം വയസ്സിലാണ്. മൗലാനാ ആസാദ് 35-ാം വയസ്സിലാണ് കോണ്‍ഗ്രസ് പ്രസിഡന്റായത്. അങ്ങനെ നോക്കുകയാണെങ്കില്‍ രാഹുലിന് നേതൃസ്ഥാനം ഏറ്റെടുക്കാനുള്ള സമയമായെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രാഹുലിനെ മുന്‍നിര്‍ത്തിയായിരുന്നു കോണ്‍ഗ്രസ് പ്രചാരണം നടത്തിയത്. എന്നാല്‍ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വന്‍ പരാജയമാണ് നേരിട്ടത്. തോല്‍വിയുടെ കാരണക്കാരന്‍ രാഹുല്‍ ഗാന്ധിയാണെന്നുള്ള വിമര്‍ശനം പാര്‍ട്ടികകത്ത് നിന്നും പല തവണ ഉണ്ടായിരുന്നു.
അടുത്തിടെ മഹാരാഷ്ട്രയിലും ഹരിയാനയിലും നടന്ന നിയമസഭാതിരരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസ് വന്‍ തിരിച്ചടിയാണ് നേരിട്ടത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























