മകളെ ബലാത്സംഗം ചെയ്തയാളെ അച്ഛന്‍ കൊലപ്പെടുത്തി

പതിനാലുകാരിയായ മകളെ ബലാത്സംഗം ചെയ്തയാളെ അച്ഛന്‍ കൊലപ്പെടുത്തി. ഇവരുടെ വീട്ടില്‍ വാടകയ്ക്ക് താമസിച്ചുരുന്നയാളെയാണ് കൊലപ്പെടുത്തിയത്. വടക്ക് കിഴക്കന്‍ ഡല്‍ഹിയിലെ ഖജൂരി ഖാസ് മേഖലയില്‍ ശനിയാഴ്ചയാണ് സംഭവം. സംഭവത്തെ കുറിച്ച് പോലീസ് പറയുന്നതിങ്ങനെ. നാല്‍പ്പത്തിയഞ്ചുകാരനായ വാടകക്കാരന്‍ രണ്ട് മാസം മുമ്പാണ് പ്രതിയുടെ മകളെ ബലാത്സംഗം ചെയ്തത്.
ഒരാഴ്ച മുമ്പ് കുട്ടി ഗര്‍ഭിണിയാണെന്ന് അറിഞ്ഞപ്പോള്‍ മാത്രമാണ് ബലാത്സംഗ വിവരം വീട്ടുകാര്‍ അറിഞ്ഞത്. ഈ സമയം വാടകക്കാരന്‍ വീട്ടിലുണ്ടായിരുന്നില്ല. മകളെ ഗര്‍ഭച്ഛിദ്രത്തിന് വിധേയയാക്കിയ ശേഷം കഴിഞ്ഞ ദിവസമാണ് പെണ്‍കുട്ടിയുടെ അച്ഛന്‍ വാടകക്കാരനെ നേരിട്ടത്. ഇരുവരും തമ്മിലുണ്ടായ വാക്തര്‍ക്കമാണ് പിന്നീട് കൊലപാതകത്തിലേക്ക് നയിച്ചത്.
കൊല നടത്തിയതിന് ശേഷം ശനിയാഴ്ച ഉച്ച തിരിഞ്ഞ് നാല് മണിയോടെ പൊലീസ് സ്‌റ്റേഷനിലെത്തി പ്രതി കീഴടങ്ങുകയായിരുന്നു. കൊലപാതകത്തിന് പോലീസ് കേസെടുത്തു. കൊല്ലപ്പെട്ട വ്യക്തിയുടെ പേരില്‍ ബലാത്സംഗത്തിന് കേസെടുത്തിട്ടുണ്ടെന്ന് ഡി.സി.പി ആര്‍.എ. സഞ്ജീവ് അറിയിച്ചു.
അപ്പപ്പോഴുള്ളവാര്ത്തയറിയാന് ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























