കാണാതായ ആറ് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയതിന് ശേഷം മൃതദേഹം സ്കൂളിലെ ശുചിമുറിയില്‍ ഉപേക്ഷിച്ച നിലയിൽ

ആറ് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയതിന് ശേഷം മൃതദേഹം സ്കൂളിലെ ശുചിമുറിയില്‍ ഉപേക്ഷിച്ചു. ഉത്തര്‍പ്രദേശിലെ ഗോണ്ട ജില്ലയില്‍ ശനിയാഴ്ചയായിരുന്നു സംഭവം. അര്‍ദ്ധ നഗ്നമായ നിലയിലാണ് മൃതദേഹം സ്കൂളിലെ ശുചിമുറിയില്‍ നിന്ന് കണ്ടെത്തിയതെന്ന് ജില്ലാ പൊലീസ് മേധാവി ലല്ല സിംഗ് മാദ്ധ്യമങ്ങളോട് പറഞ്ഞു.
ബസന്ത്പൂര്‍ ഗ്രാമത്തിലെ പ്രൈമറി സ്കൂളിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവം നടന്ന സ്ഥലത്ത് ഫോറന്‍സിക് വിദഗ്ദ്ധര്‍ പരിശോധന നടത്തിയിട്ടുണ്ടെന്നും പ്രതികളെ എത്രയും പെട്ടെന്ന് പിടികൂടുമെന്നും എസ്.പി അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് മേഖലയിലെ യുവാക്കളെ ചോദ്യം ചെയ്തു വരികയാണെന്നും അദ്ദേഹം വ്യക്തമാക്കി. മൂന്ന് ദിവസത്തെ അവധിക്ക് മുത്തശനും മുത്തശിക്കും ഒപ്പം ബന്ധുവിന്റെ വീട്ടില്‍ വന്ന പെണ്‍കുട്ടിയെ വ്യാഴാഴ്ച മുതല്‍ കാണാനില്ലായിരുന്നു. തുടര്‍ന്ന് മുഹറത്തിന്റെ അവധി കഴിഞ്ഞ് ശനിയാഴ്ച സ്കൂള്‍ തുറന്നപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.
https://www.facebook.com/Malayalivartha





















