'ദുരൂഹ പനി'; ആശുപത്രിയില്‍ കുഞ്ഞുങ്ങളെ പരിശോധിച്ച ഡോ.കഫീല്‍ ഖാനെ പൊലീസ് വീണ്ടും അറസ്റ്റ് ചെയ്തു
യുപി മുഖ്യമന്ത്രിയോഗി ആദിത്യനാഥിന്റെ മണ്ഡലമായ ഗൊരഖ്പുരിലെ ഗവ. മെഡിക്കല്‍കോളജ് ആശുപത്രിയില്‍ ഓക്സിജന്‍ വിതരണം നിലച്ചതിനെ തുടര്‍ന്ന് 63 കുട്ടികള്‍ മരിച്ച സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ശിശുരോഗ വിദഗ്ദ്ധന് ഡോ.കഫീല്‍ ഖാന് വീണ്ടും അറസ്റ്റില്‍. 70 കുഞ്ഞുങ്ങള്‍ 'ദുരൂഹ പനി' ബാധിച്ച് മരണപ്പെട്ട ബഹ്റായിച്ച് ആശുപത്രിയില്‍ കുഞ്ഞുങ്ങളെ പരിശോധിച്ചതിനാണ് ഉത്തര്‍പ്രദേശ് പൊലീസ് അദ്ദേഹത്തെ വീണ്ടും അറസ്റ്റ് ചെയ്തത്.
45 ദിവസത്തിനുള്ളില്‍ 70 കുഞ്ഞുങ്ങള്‍ മരണപ്പെട്ടത് മൂലം ബഹ്റായിച്ച് ആശുപത്രി വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുഞ്ഞുങ്ങളുടെ മാതാ പിതാക്കളോട് സംസാരിച്ച ശേഷം 'ദുരൂഹ പനി' മൂലമാണ് കുട്ടികള്‍ മരണപ്പെട്ടതെന്ന ഡോക്ടര്‍മാരുടെ വാദം കഫീല്‍ ഖാനും അദ്ദേഹത്തിന്റെ കൂടെ വന്നവരും തള്ളിക്കളഞ്ഞു. മസ്തിഷ്ക വീക്കത്തിന്റേതിന് തുല്യമായ രോഗ ലക്ഷണങ്ങളാണ് കുഞ്ഞുങ്ങളില്‍ കണ്ടതെന്നും ഡോക്ടര്‍ കഫീല്‍ ഖാന് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റുണ്ടായത്.
https://www.facebook.com/Malayalivartha