മലയാളി വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ മുറിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍

മദ്രാസ് ഐഐടിയില്‍ മലയാളി വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു. മലപ്പുറം മഞ്ചേരി കോര്‍മാത്ത് ഷാജഹാന്റെ (ഷാജി) മകന്‍ ഷഹല്‍ കോര്‍മാത്തിനെയാണ് (23) ഹോസ്റ്റല്‍ മുറിയിലെ സീലിങ്ങ് ഫാനില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. എന്നാല്‍ ആത്മഹത്യാകുറിപ്പ് ഒന്നും കണ്ടെത്തിയിട്ടില്ല. രാവിലെ ഷഹലിന്റെ സുഹൃത്ത് ഹോസ്റ്റല്‍ മുറിയുടെ കതക് തട്ടിയപ്പോള്‍ ആളനക്കം കേള്‍ക്കാത്തതിനെത്തുടര്‍ന്ന് ഹോസ്റ്റല്‍ വാര്‍ഡനായ രഘുറാം റെഡ്ഡിയെ അറിയിച്ചു.
രഘുറാം റെഡ്ഡി കോട്ടൂര്‍പുരം പൊലീസില്‍ വിവരമറിയിച്ചു. തുടര്‍ന്ന് മുറി തുറന്നപ്പോഴാണ് ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ ഷഹലിനെ കണ്ടെത്തിയത്. അസ്വാഭാവികമരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്. ഐ.ഐ.ടിയിലെ ഓഷ്യന്‍ എന്‍ജിനീയറിങ് അവസാനവര്‍ഷ വിദ്യാര്‍ഥിയാണ് ഷഹല്‍. ഹാജര്‍നില കുറവായതിനാല്‍ അവസാനവര്‍ഷ പരീക്ഷ എഴുതാന്‍ സാധിക്കാത്തതിനാല്‍ മനം നൊന്താണ് ആത്മഹത്യ എന്നാണ് റിപ്പോര്‍ട്ടുകള്‍.
https://www.facebook.com/Malayalivartha

























