Widgets Magazine
21
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തിരുവനന്തപുരത്ത് എൽഡിഎഫിന്റെ സർപ്രൈസ് നീക്കം; സുധീർ കരമന ഇടത് സ്ഥാനാർത്ഥിയായേക്കും...


ബിജെപി പ്രവേശനം വെറും അസംബന്ധം; പിണറായി സർക്കാരിനെ താഴെയിറക്കും": കെ. സുധാകരൻ...


തനിക്കു തുണയാകേണ്ട മറ്റൊരു പെണ്ണിനെ അവര്‍ക്ക് കൊല്ലേണ്ടി വന്നു! സന്തോഷത്തോടെ ജയിലഴിക്കുള്ളിലേക്ക് പോകേണ്ടിവന്നു.. ഈ സംഭവിത്തില്‍ ആരാണ് കുറ്റക്കാര്‍?


എതിരാളികൾക്കൊപ്പത്തിനൊപ്പമെത്തി സണ്ണി ജോസഫിന്റെ റോഡ്‌ഷോ.. ഷാഫി ഫറമ്പിൽ എം.പി.യും സണ്ണിക്കൊപ്പം റോഡ്‌ഷോയിൽ പങ്കാളികളായി...സണ്ണിയുടെ ഭൂരിപക്ഷം അഞ്ചക്കം കടക്കും..


സിനിമയെ വെല്ലുന്ന നാടകീയ രംഗങ്ങൾ: അധ്യാപകന്റെ വിവാഹ നിശ്ചയത്തിന് പിന്നാലെ വീട്ടമ്മ കിണറ്റിലേക്ക് ചാടി...

രക്ഷാദൗത്യം അവസാന ഘട്ടത്തിലേക്ക്; അഭിലാഷ് ടോമിയെ ഉച്ചയോടെ രക്ഷപ്പെടുത്തിയേക്കും...നടുക്കടലില്‍ നട്ടെല്ലിന് പരിക്കേറ്റ് അനങ്ങാന്‍ കഴിയാത്ത അവസ്ഥയില്‍ അഭിലാഷ്

24 SEPTEMBER 2018 10:55 AM IST
മലയാളി വാര്‍ത്ത

ഗോള്‍ഡന്‍ ഗ്ലോബ് പ്രയാണത്തിനിടെ അപകടത്തില്‍പ്പെട്ട മലയാളി നാവികന്‍ കമാന്‍ഡര്‍ അഭിലാഷ് ടോമിയെ ഇന്ന് ഉച്ചയോടെ രക്ഷിക്കാനാകുമെന്ന് നാവികസേന, അഭിലാഷ് ടോമിയുടെ പായ്‌വഞ്ചി ഇന്ത്യന്‍ നാവികസേന വിമാനം ഇന്നലെയാണ് കണ്ടെത്തിയത് രക്ഷാദൗത്യത്തിന് ഫ്രഞ്ച് കപ്പലാണ് രക്ഷാ പ്രവര്‍ത്തനത്തിനായി ഇറങ്ങുക. ഇന്ത്യന്‍ കപ്പലിന് വേഗത്തില്‍ അവിടെ എത്താന്‍ സാധിക്കില്ല. അടുത്ത വെളളിയാഴ്ചമാത്രമേ എത്താനാകൂവെന്നതിനാലാണ് ഫ്രഞ്ച് കപ്പലിന്റെ സഹായം തേടിയത്.

ഗോള്‍ഡന്‍ ഗ്ലോബ് പ്രയാണത്തിനിടെ അപകടത്തില്‍പ്പെട്ട മലയാളി നാവികന്‍ കമാന്‍ഡര്‍ അഭിലാഷ് ടോമിയെ നാളെ ഉച്ചയോടെ രക്ഷിക്കാനാകുമെന്ന് നാവികസേന. ഫ്രഞ്ച് കപ്പല്‍ 16 മണിക്കൂറിനകം അഭിലാഷിന്റെ വഞ്ചിക്ക് അടുത്തെത്തും. ഓസ്‌ട്രേലിയന്‍ നാവികസേനയുടെ കപ്പലും ദൗത്യത്തില്‍ പങ്കുചേരും. ഇന്ത്യന്‍ കപ്പലിന് അടുത്ത വെളളിയാഴ്ചമാത്രമേ എത്താനാകൂവെന്നും നാവികസേനാ അധികൃതര്‍ അറിയിച്ചു.

അഭിലാഷ് ടോമിയുടെ പായ്‌വഞ്ചി ഇന്ത്യന്‍ നാവികസേന വിമാനം കണ്ടെത്തുകയായിരുന്നു. മൗറീഷ്യസില്‍ നിന്ന് മൂന്നുമണിക്കൂര്‍ ദൂരത്താണ് പായ്‌വഞ്ചി കണ്ടെത്തിയത്. പ്രതികൂല കാലാവസ്ഥയാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് തടസമാകുന്നത്. അപകട മേഖലയില്‍ ശക്തമായ കാറ്റും മഴയുമാണ് കൂടാതെ അപകടത്തില്‍ നട്ടെല്ലിന് പരിക്കേറ്റതിനാല്‍ അനങ്ങാന്‍ സാധിക്കാത്ത അവസ്ഥയിലാണ് അഭിലാഷ്. എന്നാല്‍ സന്ദേശങ്ങളോട് അഭിലാഷ് പ്രതികരിക്കുന്നുണ്ടെന്ന് നാവിക സേന അറിയിച്ചു

കഴിഞ്ഞ ദിവസമാണ് ഗോള്‍ഡന്‍ ഗ്‌ളോബ് സംഘാടകര്‍ക്ക് അഭിലാഷ് ടോമിയുടെ അപകടസന്ദേശമെത്തിയത്. സാറ്റലൈറ്റ് ഫോണിനെ ട്രാക്ക് ചെയ്തതില്‍ നിന്ന് കന്യാകുമാരിയില്‍ നിന്ന് 5000 കിലോമീറ്റര്‍ ദുരത്താണ് പായ്‌വഞ്ചിയെന്നും പിന്നീട് കണ്ടെത്തി. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് നാവികസേനയുടെ പി.എട്ട്.ഐ വിമാനം അഭിലാഷിന്റെ തൂരിയ എന്ന വിമാനം കണ്ടെത്തിയത്. റേഡിയോ സന്ദേശങ്ങളോട് അഭിലാഷ് പ്രതികരിക്കുന്നുണ്ടെന്നും അടിയന്തര മരുന്നുകള്‍ എത്തിച്ച ശേഷം വിമാനം തിരിച്ച് മടങ്ങി.

മൗറീഷ്യസില്‍ നിന്ന് പ്രത്യേക ഹെലികോപ്റ്ററാണ് ഇനി രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങുക. പ്രതികൂല കാലാവസ്ഥയാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് തടസം. മണിക്കൂറില്‍ 30 നോട്ടിക്കല്‍ മൈല്‍ വേഗത്തില്‍ കാറ്റും, തിരമാലകളും തിരിച്ചടിയാകും. കാറ്റില്‍പ്പെട്ട് പായ്‌വഞ്ചി കടലില്‍ അനിയന്ത്രിതമായി ചുറ്റിക്കറങ്ങുകയാണെന്നും നാവികസേന അറിയിച്ചു. പായ്മരം തകര്‍ന്ന് വീണ് നടുവിന് ഗുരുതരമായി പരുക്കേറ്റ അഭിലാഷ് ചലിക്കാനാകാത്ത സ്ഥിതിയിലാണ്.

ജൂലൈ ഒന്നിന് ഫ്രാന്‍സില്‍ നിന്നാണ് കമാന്‍ഡര്‍ അഭിലാഷ് ടോമി 30000 നോട്ടിക്കല്‍ മൈല്‍ കടലിലൂടെ താണ്ടാനുള്ള ഗോള്‍ഡന്‍ ഗ്‌ളോബ് പ്രയാണത്തിന് തുടക്കം കുറിച്ചത്.

 


അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് താപനില മുന്നറിയിപ്പ് തുടരുന്നു  (2 hours ago)

രാഹുൽ പോക്ക് കേസ് ശോഭ സുരേന്ദ്രൻ ജയിക്കും പിഷാരടിയോട് പോവാൻ പറ പാലക്കാട്ടുകാർ പറയുന്നു  (2 hours ago)

കേരളം വീണ്ടും തിരഞ്ഞെടുപ്പു ചൂടിലേക്ക്: പ്രചാരണത്തിന് ഒരു സ്ഥാനാര്‍ഥിക്ക് ചെലവാക്കാവുന്ന പരമാവധി തുക 40 ലക്ഷം രൂപ  (2 hours ago)

പിണറായി 3.0 വരില്ലെന്ന് ഉറപ്പിച്ച് പറയാനാകില്ല....തുടര്‍ഭരണ സാധ്യത തള്ളാതെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍  (2 hours ago)

40,000 അടി ഉയരത്തിൽ കിഴക്കൻ ദിശയിലൂടെ പറന്ന് നേരെ ചൈനീസ് വ്യോമാതിര്‍ത്തിയിലേക്ക് പ്രവേശിച്ച ആ എയർ ഇന്ത്യ പിന്നാലെ  (2 hours ago)

ഹിപ്പൊപൊട്ടമസിന്റെ ആക്രമണത്തില്‍ യുവ മൃഗഡോക്ടര്‍ക്ക് ദാരുണാന്ത്യം  (2 hours ago)

കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കില്ലെന്നും നേമത്ത് പോലും ജയിക്കില്ലെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.  (2 hours ago)

പാർട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനം വന്നതിനുശേഷം കൂടുതൽ പ്രതികരിക്കാമെന്ന് സുധീർ കരമന..മുന്നണിയോടൊപ്പം എപ്പോഴും ഉണ്ടാകും  (2 hours ago)

യുഡിഎഫ് സ്ഥാനാർത്ഥിയുടെ റോഡ് ഷോയ്​ക്കിടയില്‍ രാഹുൽ മാങ്കൂട്ടത്തിലിന്‍റെ കാര്‍  (2 hours ago)

നാലാമന്റെയും തലയരിഞ്ഞു.. അലി മുഹമ്മദ് നൈനി പടമായി ജൂതരാഷ്ട്രം തകർക്കുമെന്ന് വെല്ലുവിളി മണിക്കൂറുകൾക്കകം തീർത്തു ഇറാൻ തീർന്നു ...യുദ്ധം അവസാനിച്ചു !!  (3 hours ago)

പിണറായിക്ക് കോടികൾ കണക്ക് കണ്ട് കളക്ടർ ഞെട്ടി ഭാര്യ കമലയ്ക്ക് അരകോടിക്ക് മുകളിൽ..! അമ്പോ കണക്ക് ഇങ്ങനെ  (3 hours ago)

ക്യൂബയ്ക്കുമേല്‍ നിലപാട് കൂടുതല്‍ കടുപ്പിച്ച് ട്രംപ്  (3 hours ago)

കാനഡയിലേക്ക് പോയ എയര്‍ ഇന്ത്യ വിമാനം തിരികെ വിളിച്ചു  (4 hours ago)

ഭക്ഷണ വിതരണ നിരക്ക് വര്‍ധിപ്പിച്ച് സൊമാറ്റോ  (4 hours ago)

വി ഡി സതീശന്‍ വിജയം അവകാശപ്പെടുന്ന ജില്ലകള്‍ ഇവയാണ്  (4 hours ago)

Malayali Vartha Recommends