സിം കാര്‍ഡ് ലഭിക്കണമെങ്കില്‍ ഇനി ആധാര്‍ നമ്പറും വേണം

പുതിയ സിംകാര്‍ഡുകള്‍ ലഭിക്കണമെങ്കില്‍ തിരിച്ചറിയല്‍ രേഖകള്‍ക്കൊപ്പം ഇനി ആധാര്‍ നമ്പര്‍കൂടി സമര്‍പ്പിക്കേണ്ടി വരും. സിംകാര്‍ജ് അനുവദിക്കുമ്പോള്‍ ഉപഭോക്താക്കളുടെ തിരിച്ചറിയല്‍ രേഖയ്‌ക്കൊപ്പം ആധാര്‍ നമ്പറും ശേഖരിക്കണമെന്നാണ് മന്ത്രാലയത്തിന്റെ പുതിയ തീരുമാനം. മൊബൈല്‍ സേവനദാതാക്കള്‍ക്ക് ഇതു സമ്പന്ധിച്ച് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തിയാണ് കേന്ദ്രടെലികോം മന്ത്രാലയത്തിന്റെ പുതിയ നടപടി.
തെറ്റായ വിവരങ്ങള്‍ നല്‍കിയും വ്യാജതിരിച്ചറിയല്‍ രേഖകള്‍ ചമച്ചും സിം കാര്‍ഡ് സ്വന്തമാക്കുന്നത് തടയുകയാണ് ലക്ഷ്യം. പുതിയ സിം കാര്‍ഡുകള്‍ അനുവദിക്കാന്‍ തിരിച്ചറിയല്‍ രേഖയ്‌ക്കൊപ്പം ആധാര്‍ നമ്പര്‍കൂടി ഉപഭോക്താക്കളില്‍ നിന്നും ശേഖരിക്കാനാണ് നിര്‍ദേശം ഇതു സംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കിയതായി മന്ത്രാലയകേന്ദ്രങ്ങള്‍ അറിയിച്ചു. ആധാര്‍ നമ്പര്‍ കൂടി രേഖപ്പെടുത്താനാകും വിധം കമ്പനികള്‍ രണ്ടു മാസത്തിനുളളില്‍ ഉപഭോക്താക്കള്‍ക്കു നല്‍കുന്ന അപേക്ഷാഫോമിലടക്കം വിവരശേഖരണത്തിനുളള സംവിധാനങ്ങളും പരിഷ്‌കരിക്കും. എന്നാല്‍ ഇത് ദുരുപയോഗം ചെയ്യപ്പെട്ടേയ്ക്കാം എന്നാണ് ആഭ്യന്തരമന്ത്രാലയത്തിന്റെ അഭിപ്രായം. തീവ്രവാദിസംഘടനകള്‍ ഉള്‍പ്പടെയുളളവര്‍ക്ക് ആധാര്‍ കാര്‍ഡ് സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കാനും ടെലികോം മന്ത്രാലയത്തിന്റെ നീക്കം ഇടയാക്കിയേക്കുമെന്ന് ആഭ്യന്തരമന്ത്രാലയം വിലയിരുത്തുന്നു.
ഗിം കാര്‍ഡ് എടുക്കാന്‍ പാസ്‌പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ് എന്നിവ തിരിച്ചറിയല്‍ രേഖയായി വയ്ക്കുന്നതിനേക്കാള്‍ അപകടകരമാണ് ആധാര്‍ നമ്പര്‍ ഉപയോഗിക്കുന്നത് എന്നും ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























