മുഖ്യമന്ത്രി ഇന്ന് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും ; കേരളത്തിലെ പ്രളയദുരന്തവും ലഭിക്കേണ്ട കേന്ദ്ര സഹായമടക്കമുള്ള കാര്യങ്ങളും പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാകും; പ്രളയത്തിലുണ്ടായ നാശനഷ്ടങ്ങളുടെ റിപ്പോര്‍ട്ടും മുഖ്യന് കൈമാറും
പ്രളയക്കെടുത്തിയിലകപ്പെട്ട കേരളത്തിന് സഹായമഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. ചൊവ്വാഴ്ച വൈകുന്നേരം പ്രധാനമന്ത്രിയുടെ വസതിയിലാണ് കൂടിക്കാഴ്ച. കേരളത്തിലെ പ്രളയദുരന്തവും ലഭിക്കേണ്ട കേന്ദ്ര സഹായമടക്കമുള്ള കാര്യങ്ങളും പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാകും. പ്രളയത്തിലുണ്ടായ നാശനഷ്ടങ്ങളുടെ റിപ്പോര്‍ട്ടും കൈമാറും.
പ്രളയാനന്തര പുനര്‍നിര്‍മാണത്തിന് കേന്ദ്രത്തിന് പൂര്‍ണ പിന്തുണയും യോജിപ്പുമാണുള്ളത്. കൃത്യസമയത്ത് ഇടപെടുകയും നടപടികള്‍ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. കേരളത്തിന്റെ സമഗ്രവികസനത്തിന് തുടര്‍ന്നും പരമാവധി സഹായങ്ങള്‍ നല്‍കുമെന്നും പ്രധാനമന്ത്രി ഗവര്‍ണറെ അറിയിച്ചു.
അതേസമയം, പ്രളയക്കെടുതിയില്‍ അകപ്പെട്ട കേരളത്തിന് എല്ലാവിധ സഹായങ്ങളും നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി മിസോറം ഗവര്‍ണര്‍ കുമ്മനം രാജശേഖരനുമായുള്ള കൂടിക്കാഴ്ചയില്‍ അറിയിച്ചിരുന്നു. കേന്ദ്ര വിദഗ്ധസംഘത്തിന്റെ റിപ്പോര്‍ട്ട് കിട്ടിയാലുടന്‍ നടപടി സ്വീകരിക്കുമെന്നും പ്രധാനമന്ത്രി ഗവര്‍ണര്‍ക്ക് ഉറപ്പ് നല്കി. നേരത്തെ, കേരളത്തിന് കൂടുതല്‍ ധനസഹായമുണ്ടാകുമെന്ന് പ്രധാനമന്ത്രി ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവവുമായി നടത്തിയ കൂടിക്കാഴ്ചയില്‍ അറിയിച്ചിരുന്നു. ഇപ്പോള്‍ അനുവദിച്ചിട്ടുള്ള 600 കോടി രൂപ കേരളത്തിനുള്ള സഹായത്തിന്റെ അഡ്വാന്‍സ് മാത്രമാണെന്നും പ്രധാനമന്ത്രി അറിയിച്ചിരുന്നു.
"
https://www.facebook.com/Malayalivartha