ഹിമാചലില്‍ പ്രളയം 50 മലയാളികള്‍ കുടുങ്ങിക്കിടക്കുന്നു; പാലക്കാട് നിന്നുള്ള 30 പേരും തിരുവനന്തപുരത്ത് നിന്നുള്ള 13 പേരും കുടുങ്ങിയവരില്‍ ഉണ്ടെന്നാണ് വിവരം; മലയാളികള്‍ സുരക്ഷിതരാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു

കനത്ത മഴയില്‍ ഹിമാചല്‍ പ്രദേശിലെ മണാലിയില്‍ മലയാളികളടക്കം നിരവധിപേര്‍ കുടുങ്ങി. പാലക്കാട് നിന്നുള്ള 30 പേരും തിരുവനന്തപുരത്ത് നിന്നുള്ള 13 പേരും കുടുങ്ങിയവരില്‍ ഉണ്ടെന്നാണ് വിവരം.കനത്ത മഴയും മഞ്ഞുവീഴ്ചയും തുടരുകയാണ്. കനത്ത മഴയെ തുടര്‍ന്ന് മണാലിലേഹ് ദേശീയ പാത അടച്ചട്ടിരിക്കുകയാണ്. പ്രതികൂല കാലാവസ്ഥയും റോഡുകള്‍ തകര്‍ന്നതുമാണ് കുടുങ്ങിയവരെ രക്ഷപ്പെടുത്തുന്നതിന് തടസം സൃഷ്ടിക്കുന്നത്. മണ്ണിടിച്ചിലിനെ തുടര്‍ന്ന് വിവിധ ജില്ലകളില്‍ ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. എല്ലാവരും സുരക്ഷിതരാണെന്ന് ഹിമാചല്‍ ദുരന്തനിവാരണ വകുപ്പ് അറിയിച്ചു. വിവരം ലഭിച്ച ഉടന്‍ സംസ്ഥാന സര്‍ക്കാര്‍ ഹിമാചല്‍ അധികൃതരുമായി ബന്ധപ്പെട്ടിരുന്നു. മണാലിയിലെ ഹോട്ടലുകളില്‍ നിരവധിപേരുണ്ട്. മലയാളികള്‍ അടക്കം നിരവധിപേരെ രക്ഷിച്ച് സൈനികര്‍ ക്യാമ്പുകളിലേക്ക് മാറ്റി. വിവിധ ഗ്രൂപ്പുകളിലായി 50 ഓളം പേര്‍ വിവിധ സ്ഥലങ്ങളില്‍ കുടുങ്ങിയതായാണ് വിവരം. പാലക്കാട് കൊല്ലങ്കോട് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ അംഗങ്ങളായ 30 അംഗ വ്യാപാരി സംഘവും എറണാകുളം ജില്ലയില്‍നിന്നുള്ള 14 അംഗ സംഘവും ഇതില്‍പെടും. സുരക്ഷിതരാണെന്ന് ഹോട്ടല്‍ സനത്തില്‍ കഴിയുന്ന എറണാകുളം ജില്ലയില്‍നിന്നുള്ള സംഘത്തിലെ സിറാജ് കേരളത്തില്‍നിന്ന് ബന്ധപ്പെട്ടവരെ അറിയിച്ചു. ഇവര്‍ അതിസാഹസികമായി മണാലിയില്‍നിന്ന് 120 കിലോമീറ്റര്‍ ദൂരെയുള്ള മാണ്ടിയില്‍ എത്തിയിട്ടുണ്ട്. അവിടെനിന്ന് ഡല്‍ഹിയിലേക്ക് ബസ് മാര്‍ഗം പുറപ്പെടാനുള്ള ശ്രമത്തിലാണെന്ന് ആലുവ സ്വദേശി റഫീഖ് പറഞ്ഞു. മണാലിയിലേക്ക് പോകുമ്പോള്‍തന്നെ ചെറിയ മഴയുണ്ടായിരുന്നെന്ന് റഫീഖ് പറഞ്ഞു. റോഡില്‍ പലയിടത്തും മണ്ണിടിച്ചില്‍ ഉണ്ടായി. മണാലിക്ക് നാല് കിലോമീറ്റര്‍ അടുത്ത സ്ഥലത്തുവെച്ച് വാഹനം മന്നോട്ടുപോകാന്‍ കഴിയാത്ത സ്ഥിതി വന്നു. അവിടെ ലോഡ്ജില്‍ തങ്ങി. രാത്രി ലോഡ്ജിന്റെ താഴത്തെ നിലയില്‍ വെള്ളം കയറി, വൈദ്യുതി നിലച്ചു. ഇതോടെ ആശങ്കയായി. ബസുകള്‍ പാര്‍ക്ക് ചെയ്യുന്നിടത്തും വെള്ളം കയറി. കൈവശമുണ്ടായിരുന്ന കുടിവെള്ളം തീര്‍ന്നു. യാത്ര അപകടകരമാണെങ്കിലും മാണ്ടിയിലേക്ക് വഴിയുണ്ടെന്ന വിവരം ലഭിച്ചു. അധികൃതര്‍ വിലക്കിയിട്ടും ചെറിയ വാഹനം സംഘടിപ്പിച്ച് യാത്രതിരിച്ചു. പോകുമ്പോള്‍തന്നെ മലയുടെ വശം ഇടിയുന്നുണ്ടായിരുന്നു. തങ്ങള്‍ അപ്പുറത്തെത്തിയപ്പോള്‍ റോഡ് അടക്കുകയും ചെയ്തു. തൂക്കുപാലം അടക്കം കയറിയാണ് വാഹനം മാണ്ടിയിലെത്തിയതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം മലയാളികള്‍ സുരക്ഷിതരാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
"
https://www.facebook.com/Malayalivartha






















