Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

റഫാല്‍ യുദ്ധവിമാനകരാര്‍: യുദ്ധവിമാന ശേഖരം വര്‍ധിപ്പിക്കണമെന്ന് വ്യോമസേന ആവശ്യപ്പെട്ടത് 2000-ല്‍, 2007-ല്‍ കുറഞ്ഞ ടെന്‍ഡര്‍ സമര്‍പ്പിച്ച റഫാല്‍ തിരഞ്ഞെടുക്കാന്‍ 2012-ല്‍ തീരുമാനം, ആജീവനാന്ത പരിപാലന ചെലവ് കൂടി കരാറിന്റെ ഭാഗമാക്കണമെന്ന നിര്‍ദേശം പ്രതിരോധ മന്ത്രാലയം തള്ളി, ഇതിനുള്ള ചര്‍ച്ചകള്‍ നടക്കവേ യുപിഎ സര്‍ക്കാര്‍ അധികാരമൊഴിഞ്ഞു

25 SEPTEMBER 2018 04:51 PM IST
മലയാളി വാര്‍ത്ത

More Stories...

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം

'അമ്മക്ക് അനിയത്തിയെ മതി ഞാൻ അവരെ കൊന്നു സാറെ..! ഞാന്‍ മൂന്നിനെയും വെട്ടിത്തുണ്ടമാക്കി! പൊട്ടിച്ചിരിച്ച് മൂത്തമകൾ..!

കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..

'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..

പാക്കിസ്ഥാന്‍, ചൈന എന്നിവിടങ്ങളില്‍ നിന്നുള്ള ഭീഷണി വര്‍ധിക്കുന്ന സാഹചര്യത്തില്‍ യുദ്ധവിമാന ശേഖരം വര്‍ധിപ്പിക്കണമെന്നു വ്യോമസേന ആദ്യം ആവശ്യപ്പെടുന്നത് 2000-ല്‍ ആണ്. മധ്യവിഭാഗത്തിലുള്ള കരുത്തുറ്റ യുദ്ധവിമാനമാണ് (മീഡിയം മള്‍ട്ടി റോള്‍ കോംബാറ്റ് എയര്‍ക്രാഫ്റ്റ് എംഎംആര്‍സിഎ) സേന ആവശ്യപ്പെട്ടത്. വിവിധ തലങ്ങളില്‍ നടന്ന ചര്‍ച്ചയ്ക്കും വിശകലനത്തിനുമൊടുവില്‍ 126 വിമാനങ്ങള്‍ ആവശ്യമാണെന്നു പ്രതിരോധ മന്ത്രാലയം കണ്ടെത്തി.

യുദ്ധവിമാനങ്ങള്‍ക്കായി 2007ല്‍ യുപിഎ സര്‍ക്കാര്‍ ആഗോള ടെന്‍ഡര്‍ ക്ഷണിച്ചു. റഫാല്‍, യൂറോഫൈറ്റര്‍ ടൈഫൂണ്‍, സൂപ്പര്‍ ഹോര്‍നെറ്റ് (ബോയിങ്), എഫ് 16, മിഗ് 35, ഗ്രിപെന്‍ എന്നിവ ടെന്‍ഡര്‍ സമര്‍പ്പിച്ചു. കുറഞ്ഞ ടെന്‍ഡര്‍ സമര്‍പ്പിച്ച റഫാല്‍ തിരഞ്ഞെടുക്കാന്‍ 2012ല്‍ തീരുമാനിച്ചു. ഇതിനിടയില്‍ വിവിധ യുദ്ധവിമാനങ്ങളുടെ സവിശേഷതകള്‍ വ്യോമസേന നേരിട്ടു പരിശോധിച്ചു. ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്കു യോജിച്ചതാണെന്നു സേന വ്യക്തമാക്കിയതോടെ, റഫാലുമായി മുന്നോട്ടു നീങ്ങാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.

റിലയന്‍സ് എയ്‌റോ സ്ട്രക്ചര്‍ എന്ന അനില്‍ അംബാനിയുടെ കമ്പനി ഫ്രഞ്ച് കമ്പനിയായ ഡസോള്‍ട്ട് ഏവിയേഷനുമായി ചേര്‍ന്ന് രൂപീകരിച്ച ഡസോള്‍ട്ട് റിലയന്‍സ് ആരോ സ്‌പെയ്‌സ് എന്ന കമ്പനിയാണ് റാഫല്‍ ഇടപാട് സ്വന്തമാക്കിയത്. 59000 കോടി രൂപക്കാണ് കമ്പനി ഇത് നേടിയത്. റാഫാല്‍ ഇടപാട് സ്വന്തമാക്കാനാണ് ഈ കമ്പനി രൂപവല്‍കരിച്ചത് എന്നതാണ് പ്രധാന ആക്ഷേപം. പൊതു മേഖല സ്ഥാപനമായ എച്ച്.എ.എല്ലിനെ മറികടന്നാണ് റിലയന്‍സിന് കരാര്‍ ലഭിച്ചത്. 2016 ഒക്ടോബര്‍ 3-നാണ് റിലയന്‍സ് ദാസോള്‍ട്ടുമായി ഒരുമിക്കുന്നതായി പ്രഖ്യാപിച്ചത്. ദാസോള്‍ട്ട് റിലയന്‍സ് എയ്‌റോ സ്‌പേസില്‍ 51 ശതമാനം ഓഹരി പങ്ക് റിലയന്‍സിനാണ്. ബാക്കി 49 ശതമാനം ദാസോള്‍ട്ട് ഏവിയേഷനും. തുടര്‍ന്ന് ഒരു വര്‍ഷത്തിനു ശേഷം 2017 ഒക്ടോബര്‍ 27-ന് എറിക് ട്രാപിയറും അനില്‍ അംബാനിയും ചേര്‍ന്ന് നാഗ്പൂരില്‍ കമ്പനിക്ക് തറക്കല്ലിട്ടു.

അന്തിമ കരാര്‍ ഒപ്പിടാന്‍ കഴിയാത്ത യുപിഎ സര്‍ക്കാര്‍ ഇപ്പോള്‍ അതേക്കുറിച്ച് വാചാലമാവുന്നത് എന്തിനെന്നാണു ബിജെപിയുടെ ചോദ്യം. അന്നത്തെ കേന്ദ്ര പ്രതിരോധമന്ത്രി എ.കെ.ആന്റണിയുടെ ഇടപെടലാണ് ഇടപാട് മുടക്കിയതെന്നു നിലവിലെ പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍ ആരോപിക്കുന്നു.

ആന്റണി പ്രതിരോധമന്ത്രിയായിരിക്കെ സംഭവിച്ചത് ഇങ്ങനെ: 126 റഫാല്‍ വിമാനങ്ങളുടെ ആജീവനാന്ത പരിപാലന ചെലവ് (ലൈഫ് സൈക്കിള്‍ കോസ്റ്റ്) കൂടി കരാറിന്റെ ഭാഗമാക്കണമെന്ന നിര്‍ദേശം പ്രതിരോധ മന്ത്രാലയത്തിനു മുന്‍പാകെ എത്തി. അതിനെ എതിര്‍ത്ത ധനമന്ത്രാലയം ഫയല്‍ തിരിച്ചയച്ചു. ആജീവനാന്ത പരിപാലനം പുതിയ നിര്‍ദേശമാണെന്നും അക്കാര്യം അംഗീകരിക്കില്ലെന്നും ധനമന്ത്രാലയം വ്യക്തമാക്കി. ആജീവനാന്ത പരിപാലന ചെലവ് ക്രമക്കേടുകള്‍ക്കു വഴിയൊരുക്കുമെന്നു കാട്ടി അന്നത്തെ ബിജെപി എംപി യശ്വന്ത് സിന്‍ഹ രണ്ടു തവണ ആന്റണിക്കു കത്തയച്ചു.

യുദ്ധവിമാനങ്ങളുടെ എണ്ണത്തില്‍ കടുത്ത ക്ഷാമം നേരിടുന്ന വ്യോമസേന കരാര്‍ എത്രയും വേഗം നടപ്പാക്കണമെന്ന് ആന്റണിക്കു മേല്‍ സമ്മര്‍ദം ചെലുത്തിക്കൊണ്ടിരുന്നു. റഫാലിനായി ചര്‍ച്ചകള്‍ തുടരാന്‍ അനുവദിച്ചെങ്കിലും ആജീവനാന്ത പരിപാലന ചെലവില്‍ വ്യക്തത വരുത്തിയ ശേഷം മാത്രം കരാര്‍ സുരക്ഷാകാര്യ മന്ത്രിതല സമിതിയുടെ പരിഗണനയ്ക്കു വിട്ടാല്‍ മതിയെന്ന് ആന്റണി കര്‍ശന നിര്‍ദേശം നല്‍കി. ഇക്കാര്യത്തിലുള്ള ചര്‍ച്ചകള്‍ നടക്കവേയാണു യുപിഎ സര്‍ക്കാര്‍ അധികാരമൊഴിയുന്നത്.

പിന്നീട് വന്ന എന്‍ഡിഎ സര്‍ക്കാര്‍ വിമാനങ്ങളുടെ എണ്ണം 36 ആയി കുറച്ചതോടെ, കരാറില്‍ ക്രമക്കേട് നടന്നുവെന്ന ആരോപണവുമായി കോണ്‍ഗ്രസ് രംഗത്തുവന്നു. തങ്ങള്‍ നിശ്ചയിച്ചതിനേക്കാള്‍ ഉയര്‍ന്ന തുകയ്ക്കാണു വിമാനങ്ങള്‍ വാങ്ങുന്നതെന്ന കോണ്‍ഗ്രസ് ആരോപണത്തിനെതിരെ പ്രതിരോധ മന്ത്രാലയ വൃത്തങ്ങള്‍ നിരത്തുന്ന കണക്കുകള്‍ ഇങ്ങനെ:

ഒരു വിമാനത്തിന് യുപിഎ സര്‍ക്കാര്‍ നിശ്ചയിച്ച തുക 570 കോടി. ഇന്ത്യക്ക് ആവശ്യമായ യുദ്ധ ഉപകരണങ്ങളും മറ്റു സജ്ജീകരണങ്ങളുമില്ലാത്ത അടിസ്ഥാന വിലയാണിത്. ലഡാക്, ലേ എന്നിവ ഉള്‍പ്പെടെ സമുദ്ര നിരപ്പില്‍ നിന്ന് ഏറെ ഉയര്‍ന്ന പ്രദേശങ്ങളില്‍ നിന്ന് പറന്നുയരാനുള്ള എന്‍ജിന്‍ കരുത്ത്, ശത്രുവിന്റെ സ്ഥാനങ്ങള്‍ ഫലപ്രദമായി കണ്ടെത്താന്‍ സഹായിയ്ക്കുന്ന അത്യാധുനിക സെന്‍സറുകള്‍( ഇസ്രായേല്‍ നിര്‍മ്മിത സെന്‍ ്‌സറുകളാണ് ഉപയോഗിയ്ക്കുക), രണ്ടര ടണ്‍ ഭാരമുള്ള ബ്രഹ്മോസ് ഉള്‍പ്പെടെയുള്ള ഭാരമേറിയ മിസൈലുകള്‍ വഹിക്കാനുള്ള ശേഷി എന്നീ സംവിധാനങ്ങള്‍ വിമാനത്തില്‍ സജ്ജമാക്കാന്‍ ഇന്ത്യ ആവശ്യപ്പെട്ടു. ഇപ്രകാരം പൂര്‍ണ യുദ്ധസജ്ജമായ നിലയില്‍ എന്‍ഡിഎ സര്‍ക്കാര്‍ വാങ്ങുന്ന ഒരു വിമാനത്തിന്റെ വില 1670 കോടി രൂപ. യുപിഎ കാലത്ത് നിശ്ചയിച്ച വില അടിസ്ഥാനമാക്കി ആയുധങ്ങളും മറ്റു സംവിധാനങ്ങളും ചേര്‍ത്തിരുന്നെങ്കില്‍ ഓരോ വിമാനത്തിനും 1705 കോടി രൂപ ആകുമായിരുന്നു.

ആവശ്യം 126 വിമാനങ്ങള്‍ ആണെന്നിരിക്കെ 36 എണ്ണം മാത്രം വാങ്ങാനുള്ള നീക്കം രാജ്യസുരക്ഷയെ ബാധിക്കുമെന്ന കോണ്‍ഗ്രസ് ആരോപണത്തിനുള്ള മന്ത്രാലയത്തിന്റെ മറുപടി ഇങ്ങനെ: യുപിഎ കാലത്ത് 18 വിമാനങ്ങള്‍ മാത്രമാണ് ഫ്രഞ്ച് കമ്പനിയായ ഡാസോ ഏവിയേഷനില്‍ നിന്നു വാങ്ങാന്‍ തീരുമാനിച്ചത്. ബാക്കി 108 എണ്ണം ബെംഗളൂരുവിലെ ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡില്‍ (എച്ച്എഎല്‍) നിര്‍മിക്കാനായിരുന്നു പദ്ധതി.

പ്രതിവര്‍ഷം എട്ടു വിമാനങ്ങള്‍ മാത്രം നിര്‍മിക്കാനുള്ള ശേഷിയാണു നിലവില്‍ എച്ച്എഎല്ലിനുള്ളത്. ഈ സാഹചര്യത്തില്‍ 108 എണ്ണം നിര്‍മിക്കാന്‍ വര്‍ഷങ്ങളെടുക്കും. നിലവില്‍ പൂര്‍ണ യുദ്ധസജ്ജമായ 36 എണ്ണം വാങ്ങുന്നതിലൂടെ വ്യോമസേനയുടെ അടിയന്തര ആവശ്യം നേരിടാം.

റഫാല്‍ കരാര്‍ സംബന്ധിച്ച രാഷ്ട്രീയ യുദ്ധം മുറുകുന്നതിനിടെ, യുദ്ധവിമാനങ്ങള്‍ വാങ്ങാന്‍ മറ്റൊരു വന്‍ കരാറിനു കൂടി കേന്ദ്രം നീക്കം ആരംഭിച്ചു. 110 യുദ്ധ വിമാനങ്ങള്‍ വാങ്ങാനുള്ള പദ്ധതിയില്‍ താല്‍പര്യമറിയിച്ചു രംഗത്തുള്ള കമ്പനികളില്‍ റഫാലുമുണ്ട്. 1.4 ലക്ഷം കോടി രൂപയുടെ പദ്ധതി ഇന്ത്യന്‍ പ്രതിരോധ മേഖലയിലെ ഏറ്റവും വലിയ കരാറുകളിലൊന്നാവും. പദ്ധതിയില്‍ താല്‍പര്യമറിയിച്ച മറ്റു വിദേശ കമ്പനികളുടെ യുദ്ധവിമാനങ്ങള്‍ ഇവയാണ്: എഫ് 16, എഫ്/എ 18 (യുഎസ്), ഗ്രിപെന്‍ ഇ (സ്വീഡന്‍), മിഗ് 35 (റഷ്യ), സുഖോയ് 35 (റഷ്യ), യൂറോഫൈറ്റര്‍ ടൈഫൂണ്‍ (ഇംഗ്ലണ്ട്).

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (2 hours ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (3 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (3 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (3 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (4 hours ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (4 hours ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (4 hours ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (4 hours ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (4 hours ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (4 hours ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (4 hours ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (4 hours ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (5 hours ago)

പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!  (6 hours ago)

പ്രീമിയം റെസിഡൻസി ഉടമകൾക്ക് നിർബന്ധിത വർക്ക് പെർമിറ്റ് ഏർപ്പെടുത്തി സഊദി അറേബ്യ  (7 hours ago)

Malayali Vartha Recommends