കോടതി നടപടികൾ തത്സമയം സംപ്രേഷണം ചെയ്യാമെന്ന് സുപ്രീം കോടതി; സംപ്രേഷണത്തിനായുള്ള ചട്ടങ്ങള്‍ രൂപീകരിക്കാന്‍ കോടതിയുടെ നിര്‍ദേശം

ഭരണഘടനാ ബെഞ്ചിന്‍റെ സുപ്രധാന കേസുകളില്‍ കോടതി നടപടികള്‍ തത്സമയം സംപ്രേഷണം ചെയ്യാമെന്ന് സുപ്രീം കോടതി. കോടതി നടപടികള്‍ തത്സമയം കാണിക്കുന്നത് സുതാര്യത വര്‍ധിപ്പിക്കുമെന്നും ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ച് ചൂണ്ടിക്കാട്ടി.
കോടതി നടപടികള്‍ തത്സമയം സംപ്രേഷണം ചെയ്യുന്നത് പൊതുജനങ്ങളുടെ അറിയാനുള്ള അവകാശത്തെയും നിയനടപടികളിലെ സുതാര്യതയെയും ഫലപ്രാപ്തിയിലെത്തിക്കുമെന്നും കോടതി നിരീക്ഷിച്ചു. തത്സമയ സംപ്രേഷണത്തിനായുള്ള ചട്ടങ്ങള്‍ രൂപീകരിക്കാന്‍ സുപ്രീം കോടതി നിര്‍ദേശം നല്‍കുകയും ചെയ്തു.
https://www.facebook.com/Malayalivartha


























